വടകര: വടകരയിലെ സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിധ്യവും പ്രമുഖ എസ്.എൻ.ഡി.പി. നേതാവുമായ മേപ്പയിൽ പൂക്കണ്ടി മലയിൽ പി.എം. രവീന്ദ്രൻ (67) നിര്യാതനായി. ശനിയാഴ്ച ഉച്ചയോടെ വടകരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം.
എസ്.എൻ.ഡി.പി. യോഗം സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, വടകര യൂണിയൻ സെക്രട്ടറി, വടകര ശ്രീനാരായണ കോളേജ് മാനേജർ, എസ്.എൻ. ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു. മലബാറിലെ പ്രമുഖ ലൈറ്റ് ആൻഡ് സൗണ്ട് സംരംഭമായ ‘കെ.എസ്.എസി’ന്റെ ഉടമ കൂടിയാണ് അദ്ദേഹം.
ഭാര്യ: സുബിത. മകൻ: റൂബിൻ. മരുമകൾ: വൈശാലി. സഹോദരങ്ങൾ: പി.എം. മുകുന്ദൻ, പി.എം. കൃഷ്ണൻ, പി.എം. വത്സലൻ, പരേതരായ പി.എം. നാണു, പി.എം. രാജൻ.
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് മേപ്പയിലെ വീട്ടുവളപ്പിൽ നടക്കും.
