പ്രദീപ് ലാൽ ചികിത്സ ധനസഹായത്തിനു കൊയിലാണ്ടിയിൽ കലാകാരന്മാരുടെ കൈത്താങ്ങ്

news image
Jul 27, 2025, 4:21 pm GMT+0000 payyolionline.in

കൊയിലാണ്ടി: ഗുരുതര കരൾ രോഗം ബാധിച്ച് ചികിത്സയിലായ പ്രശസ്ത മിമിക്രി കലാകാരൻ
കലാഭവൻ പ്രദീപ് ലാലിൻ്റെ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക്‌ ആവശ്യമായ ഫണ്ടിൻ്റെ ധനശേഖരണാർത്ഥം  കൊയിലാണ്ടിയിലെയും സമീപ പ്രദേശങ്ങളിലെയും കലാകാരന്മാരുടെ ഒരു കൂട്ടായ്മ കൊയിലാണ്ടിയിൽ നടത്തിയ മെഗാഷോയിലും,  ബിരിയാണി ചാലഞ്ചിലൂടെയും, സംഭാവനയിലൂടെയും സ്വരൂപിച്ച 2,25,000 രൂപ വള്ളിക്കുന്ന് കേന്ദ്രീകരിച്ച് രൂപീകരിച്ച കലാഭവൻ പ്രദീപ് ലാൽ ചികിത്സ കമ്മിറ്റിയ്ക്ക് കൈമാറി .


കൊല്ലം ഷാഫി, നിർമ്മൽ പാലാഴി, ദേവരാജ് കോഴിക്കോട്, അനിൽ ബേബി,ഓസ്ക്കാർ മനോജ്‌,, മണിദാസ് പയ്യോളി, മധുലാൽ കൊയിലാണ്ടി, മഹേഷ് മോഹൻ, അനീഷ് ‘ ബാബു, അനിൽ എയ്ഞ്ചൽ,, കൃഷ്ണകുമാർ നന്തി, മിഥുന്യ ബിനീഷ്, സബീഷ് V4U, ,ആൻസൺ ജെക്കബ്, ഷിജിത് മണവാളൻ,ശിവാനി സുജേഷ്, വിബീഷ് കൊല്ലം, അനീഷ് റിധം, രാജേഷ് പയ്യൂർ,സഫീർ കൊല്ലം, ജിത്തു പൂക്കാട്, ആതിര മൂടാടി, വിനീത് പേരാമ്പ്ര, കലാഭവൻ അമൃതകുമാർ, ബാലുബായ് തുടങ്ങി കേരളത്തിലെ പ്രഗത്ഭരും പ്രശസ്തരുമായ കലാകാരന്മാരും കലാകാരികളും പരിപാടിയുടെ ഭാഗമായിരുന്നു. ഷംനാസ് അലി, ഹരി ക്ലാപ്സ്, ഷിയാ ഏയ്ഞ്ചൽ, ബിജേഷ്ലാൽ
അനുരൂപ് വി ബാല, ജനു നന്തി, ബാലുബായ്, ബിനീഷ് കുമാർ, ബിജു കലാലയ,
ആർ ജെ.സുഭാഷ് എന്നിവരാണ് നേതൃത്വം നൽകിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe