പയ്യോളിയിൽ കെ.സി.ഇ.സിയുടെ അനുമോദനയോഗവും സ്വീകരണവും

news image
Jun 30, 2025, 12:44 pm GMT+0000 payyolionline.in

പയ്യോളി :പ്രഥമ ലോക്സേവക് അവാർഡ് നേടിയ കെ സി ഇ സി സംസ്ഥാന ജനറൽ സെക്രട്ടറി കുയ്യണ്ടി രാമചന്ദ്രൻ, ജില്ലയിലെ വിവിധ താലൂക്കുകളിൽ നിന്നും സർക്കിൾ സഹകരണ യൂണിയനുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ, ആർ ജെ ഡി സംഘടനതിരഞ്ഞെടുപ്പിൽ പാർട്ടിയുടെ മണ്ഡലം, ജില്ലാ, സംസ്ഥാന കമ്മിറ്റികളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കെ സി ഇ സി പ്രതിനിധികൾ എന്നിവർക്ക് അനുമോദനവും സ്വീകരണവും നൽകി കെ സി ഇ സി കോഴിക്കോട് ജില്ലാ കമ്മിറ്റി.

പയ്യോളിയിൽ നടന്ന പരിപാടിയിൽ കോ ഓപ്പറേറ്റീവ് എംപ്ലോയീസ് സെന്റർ ജില്ലാ പ്രസിഡന്റ്‌ മലയിൽ ബാലകൃഷ്ണൻ അധ്യക്ഷം വഹിച്ചു. ആർ ജെ ഡി ജില്ലാപ്രസിഡന്റ് എം. കെ. ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. നേതാക്കളായ പി. പി. രാജൻ, സി. സുജിത്, സി. പി. രാജൻ, ഒ. മഹേഷ്‌, രാജൻ കൊളാവിപ്പാലം, ദീപ കെ. പി. റീബകൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. കുയ്യണ്ടി രാമചന്ദ്രൻ, കെ. പി സബിത , അനീഷ്‌കുമാർ എന്നിവർ അനുമോദനത്തിനും സ്വീകരണത്തിനും മറുമൊഴി നൽകി. പരിപാടിക്ക് എം. പി ജയദേവൻ  സ്വാഗതവും എൻ. കെ. അജിത്കുമാർ നന്ദിയും രേഖപ്പെടുത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe