പ്രകൃതിയെ കരുതാതെയുള്ള വികസനം തുടർന്നാൽ ചൂരൽ മലയും മുണ്ടകൈ ആവർത്തിക്കും ചാണ്ടി ഉമ്മൻ എം എൽ എ

news image
Feb 23, 2025, 8:28 am GMT+0000 payyolionline.in

മേപ്പയൂർ: പ്രകൃതിയെ കരുതാതെയുള്ള വികസനം തുടർന്നാൽ ചൂരൽമലയും മുണ്ടകൈയും ആവർത്തിക്കുമെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു.
കീഴ്‌പയൂരിൽ പുറക്കാമലയെ സംരക്ഷിണ മെന്നാവശ്യപ്പെട്ട് മേപ്പയൂർ മണ്ഢലം കോൺഗ്രസ്സ്കമ്മറ്റിയുടെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്തംഗം വി.പി ദുൽഖിഫിലും മേപ്പയൂർ മണ്ഢലം കോൺഗ്രസ്സ് പ്രസിഡൻ്റ് പി കെ അനീഷ് ,എന്നിവർ നടത്തുന്ന രാപ്പകൽ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വാഗതസംഘം ചെയർമാൻ സി.പി നാരായണൻ അദ്ധ്യക്ഷത വഹിച്ചു. എൻ എസ് യു ഐ ദേശീയ ജനറൽ സെക്രട്ടറി കെ എം അഭിജിത്ത്, ചെറുവണ്ണൂർ പഞ്ചായത്ത് പ്രസിഡണ്ട് എൻ.ടി ഷിജിത്ത്, ജില്ല കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ ഇ അശോകൻ, കെ കെ വിനോദൻ, പേരാമ്പ്ര ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ മധുകൃഷ്ണൻ, മേപ്പയൂർ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് കെ.പി രാമചന്ദ്രൻ , കെ.പി വേണുഗോപാൽ , എ.കെ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe