പയ്യോളി: പ്രകൃതിയേയും മനുഷ്യരെയും അറിയുക എന്ന സന്ദേശവുമായി സെന്റ് തോമസ് കോളേജ് കോട്ടയം നടത്തിയ നേച്ചര്‍ ഫിറ്റ് സൈക്കോ സോമാറ്റിക് വെല്‍നെസ്സ് ബോധവത്കരണ സൈക്കിൾ യാത്രയ്ക്ക് പയ്യോളി ഗവ. ഹൈസ്കൂൾ മൈതാനിയിൽ വൊക്കേഴ്സ് ക്ലബ് പയ്യോളി സ്വീകരണം നൽകി.
കേരളത്തിലെ 14 ജില്ലകളിലൂടെയും 21 വിദ്യാർത്ഥികളും 7 അദ്ധ്യാപകരും അടങ്ങിയ സംഘമാണ് ബോധവത്കരണ പരിപാടിയുടെ ഭാഗമായത്. ഈ സൈക്കിൾ യാത്ര ആരോഗ്യ സംരക്ഷണവും പ്രകൃതിയോടുള്ള കൂട്ടായ്മയുമാണ് ലക്ഷ്യമാക്കുന്നത്.
സെന്റ് തോമസ് കോളേജ് പ്രിൻസിപ്പൽ ഡോ. സിബി ജെയിംസ്, വൈസ് പ്രിൻസിപ്പൽ ഫാദർ കര്യാക്കോസ് കാപ്പിലി പറമ്പിൽ, സ്നേഹ എന്നിവർ പങ്കുവെച്ചു. ചടങ്ങിന് അരവിന്ദൻ മാസ്റ്റർ, സുമേഷ് പൊയിൽ, എം.വി. ഷാജി, ടി.കെ. റിയാസ്, രാജേഷ്, രൂപേഷ് എന്നിവരും നേതൃത്വം നൽകി.