തിരുവനന്തപുരം : സന്നദ്ധ രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിനായി കേരള പോലീസും നാഷണൽ സർവീസ് സ്കീമും സംയുക്തമായി നടപ്പാക്കിയ ‘ജീവദ്യുതി പൊൾബ്ലഡ്’ പദ്ധതിയിൽ ഏറ്റവും കൂടുതൽ പോൾ ആപ്പ് ഇൻസ്റ്റാൾ ചെയ്ത കോട്ടക്കൽ കുഞ്ഞാലിമരക്കാർ ഹയർ സെക്കന്ററി സ്കൂൾ സംസ്ഥാന തല പുരസ്‌കാരം ഏറ്റുവാങ്ങി. തിരുവനന്തപുരം പോലീസ് പരിശീലന കോളേജിൽ വച്ച് നടന്ന പ്രൗഡിയേറിയ ചടങ്ങിൽ സംസ്ഥാന പോലീസ് മേധാവി റവാഡ എസ് ചന്ദ്രശേഖർ ഐ. പി. എസ്സിൽ നിന്ന് നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസർ ഡോ. പി എം സുമേഷും വളണ്ടിയർമാരും ചേർന്നാണ് അവാർഡ് ഏറ്റുവാങ്ങിയത്.
എ. ഡി. ജി. പി. എം ആർ അജിത്കുമാർ ഐ. പി. എസ്. അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന ചലച്ചിത്ര ആക്കാദമി ചെയർമാൻ പ്രേംകുമാർ മുഖ്യ അതിഥിയായിരുന്നു.പോൾ ബ്ലഡ് പ്രൊജക്റ്റ് കൺട്രോൾ ഓഫീസർ ഷഹൻഷാദ് ഐ. പി. എസ്. സ്വാഗതം ആശംസിച്ചു. ഹയർ സെക്കന്ററി വിഭാഗം ജോയിന്റ് ഡയറക്ടർ ഡോ. എസ് ഷാജിത, ബ്ലഡ് ട്രാൻസ്‌ഫ്യൂഷൻ കൌൺസിൽ അസിസ്റ്റന്റ് ഡയറക്ടർ സിനു കടകമ്പള്ളി. വളണ്ടറി ബ്ലഡ് ഡൊണേഷൻ അസിസ്റ്റന്റ് ഡയറക്ടർ അനീഷ് പി എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.