പോലീസ് കനത്ത ജാഗ്രതയിൽ; റൂറൽ ജില്ലയിൽ പതിനായിരം പോലീസുകാരെ വിന്യസിക്കും – റൂറൽ എസ്പി കെ ഇ ബൈജു

news image
Dec 9, 2025, 7:43 am GMT+0000 payyolionline.in

കോഴിക്കോട് : തദ്ദേശ തിരഞ്ഞെടുപ്പിനു സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി   ഇന്നു രാവിലെ നഗരത്തിൽ പോലീസ് റൂട്ട് മാർച്ച് നടത്തി.സെൻ സീറ്റീവ് ആയ ബുത്തുകളിൽ വെബ് ക്യാമറ വെച്ച് നിരീക്ഷിക്കും. റൂറൽ ജില്ലയിൽ പതിനായിരം പോലീസുകാരെയാണ് തിരഞ്ഞെടുപ്പു ഡ്യൂട്ടിയിൽ നിയോഗിച്ചത്. പ്രശ്നബാധിത ബൂത്തുകളിൽ  സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തും.

കൂടാതെ മറ്റ് ജില്ലകളിൽ നിന്നും തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ കൂടുതൽ ടീം എത്തുമെന്ന് റൂറൽ എസ്പി അറിയിച്ചു. തിരഞ്ഞെടുപ്പിനായി കൺ ട്രോൾറും തുറന്നു. എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ 9497 924889   നമ്പറിൽ ബന്ധപ്പെടണം  എന്നു റൂറൽ എസ്പി കെ ഇ ബൈജു അറിയിച്ചു.

 

 

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe