പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ ഇഡി റെയ്ഡ്; 4 ജില്ലകളിലെ 12 ഇടത്ത് പരിശോധന

news image
Sep 25, 2023, 6:42 am GMT+0000 payyolionline.in

മലപ്പുറം ∙ സംസ്ഥാനത്തെ നാല് ജില്ലകളിൽ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. തൃശൂർ, എറണാകുളം, വയനാട്, മലപ്പുറം ജില്ലകളിലെ 12 ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്. സംസ്ഥാന നേതാവ് അബ്ദുൾ ലത്തീഫിന്റെ ചാവക്കാട്ടെ വീട്ടിലടക്കം പരിശോധന നടക്കുന്നുണ്ട്. പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട വിവിധ ട്രസ്റ്റുകളിലും പരിശോധന പുരോഗമിക്കുന്നുണ്ട്.പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട് എൻഐഎ ഡൽഹിയിൽ റജിസ്റ്റർ ചെയ്ത കേസിന്റെ ഭാഗമായാണ് പരിശോധന. പോപ്പുലർ ഫ്രണ്ടിന് വിദേശത്തു നിന്നടക്കം വരുന്ന സാമ്പത്തിക ഉറവിടം ഇല്ലാതാക്കാനുള്ള നടപടിയുടെ ഭാഗമായാണ് റെയ്ഡ്. വിവിധ ട്രസ്റ്റുകളുടെ മറ പറ്റിയാണ് കേരളത്തിലേക്ക് ഫണ്ട് എത്തുന്നതെന്ന് എൻഐഎ കണ്ടെത്തിയിരുന്നു. കേസിലുൾപ്പെട്ട സംസ്ഥാന നേതാക്കളിൽ പലരും ഇപ്പോൾ ഡൽഹിയിലെ ജയിലിലാണുള്ളത്.

അറസ്റ്റിലായ നേതാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നിലവിൽ റെയ്ഡ് നടക്കുന്നത്. ഇതിനിടെ ആറു മാസത്തിനു മുന്‍പ് അബ്ദുൾ ലത്തീഫ് വിദേശത്തേക്കു കടന്നതായ‌ും എൻഐഎക്ക് വിവരം ലഭിച്ചിരുന്നു. സാമ്പത്തിക ഉറവിടങ്ങൾ ഇല്ലാതാക്കുന്നതിലൂടെ സംഘടന പുതിയ രൂപത്തിൽ തിരിച്ചുവരുന്നത് തടയാനാകുമെന്ന് എൻഐഎ കണക്കു കൂട്ടുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe