പൊലീസ് സ്റ്റേഷനില്‍ പോകാതെ തന്നെ എഫ്‌ഐആര്‍ കോപ്പി വേണോ?; ചെയ്യേണ്ടത് ഇത്രമാത്രം

news image
Sep 19, 2025, 5:50 am GMT+0000 payyolionline.in

തിരുവനന്തപുരം: പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ എഫ്‌ഐആർ പകർപ്പ് പൊലീസ് സ്റ്റേഷനില്‍ പോകാതെ തന്നെ ലഭിക്കും. കേരള പൊലീസിന്റെ ഔദ്യോഗിക ആപ്പായ പോല്‍ ആപ്പ് വഴി വേഗത്തില്‍ ഇത് ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യം സജ്ജമാക്കിയിട്ടുണ്ട്.ഈ സൗകര്യം കേരള പൊലീസിന്റെ വെബ്സൈറ്റിലും തുണ വെബ് പോർട്ടലിലും ലഭിക്കും. ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് സ്ത്രീകളുടെയും കുട്ടികളുടെയും പേര് നിയമപരമായി വെളിപ്പെടുത്താൻ ആവാത്ത കേസുകള്‍ ഒഴികെയുള്ള എല്ലാത്തരം കേസുകളുടെയും എഫ്‌ഐആർ ഡൗണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണെന്ന് കേരള പൊലീസ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. പോലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ എഫ്.ഐ.ആർ പകർപ്പ് പോലീസ് സ്റ്റേഷനിൽ പോകാതെ തന്നെ ലഭിക്കും. കേരള പോലീസിന്റെ ഔദ്യോഗിക ആപ്പായ പോൽ ആപ്പ് വഴി വേഗത്തിൽ ഇത് ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യം സജ്ജമാക്കിയിട്ടുണ്ട്. ഈ സൗകര്യം കേരള പോലീസിന്റെ വെബ്സൈറ്റിലും തുണ വെബ് പോർട്ടലിലും ലഭിക്കും. ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് സ്ത്രീകളുടെയും കുട്ടികളുടെയും പേര് നിയമപരമായി വെളിപ്പെടുത്താൻ ആവാത്ത കേസുകൾ ഒഴികെയുള്ള എല്ലാത്തരം കേസുകളുടെയും എഫ്ഐആർ ഡൗൺലോഡ് ചെയ്തെടുക്കാവുന്നതാണ്. രാജ്യദ്രോഹവുമായി ബന്ധപ്പെട്ട കേസുകളിലെ എഫ്ഐആർ ഇപ്രകാരം ലഭിക്കില്ല. പോൽ ആപ്പ് ഇൻസ്റ്റാൾ ചെയ്‌തതിനുശേഷം മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക. എഫ്.ഐ.ആർ ഡൗൺലോഡ് ഓപ്ഷനിൽ എഫ്.ഐ.ആർ നമ്പർ, കേസ് രജിസ്റ്റർ ചെയ്ത വർഷം, പോലീസ് ജില്ല, പോലീസ് സ്റ്റേഷന്റെ പേര് എന്നിവ നൽകി സെർച്ച് ചെയ്യാവുന്നതാണ്. എഫ്.ഐ.ആർ നമ്പർ അറിയില്ലെങ്കിൽ സ്റ്റാർട്ടിങ് ഡേറ്റ്, എൻഡിങ് ഡേറ്റ് സെലക്ട് ചെയ്ത് നൽകിയാൽ ആ കാലയളവിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ ലിസ്റ്റ് ലഭിക്കും. അതിൽ നിന്ന് ആവശ്യമായ എഫ്.ഐ.ആർ ഡൗൺലോഡ് ചെയ്യാം. ഇതിലെ QR കോഡ് സ്കാൻ ചെയ്ത് എഫ്‌ഐആറിന്റെ ആധികാരികത ഉറപ്പ് വരുത്താം

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe