പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് രമേശ് ചെന്നിത്തല

news image
Jan 16, 2024, 1:55 pm GMT+0000 payyolionline.in

തിരുവനന്തപുരം: ആലപ്പുഴയിൽ കളക്റ്ററേറ്റ് മാർച്ചിനിടെ വനിതകൾ ഉൾപ്പെടെയുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ തലക്കടിച്ച് പരിക്കേൽപ്പിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല ഡി.ജി.പിക്ക് കത്ത് നൽകി. യൂത്ത് കോൺഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡൻറ് പ്രവീൺ സംസ്ഥാന വൈസ് പ്രസിഡൻറ് ഹരിത ബാബു ഉൾപ്പെടെ പതിനാറോളം പേർക്കാണ് പരിക്കേറ്റത്.

ഏറെ പേർക്കും തലക്കാണ് ഗുരുതര പരിക്കേറ്റത്. ഉയർന്ന ഉദ്യോഗസ്ഥർ ലാത്തി മുറിയെ തല്ലിയത് ബോധപൂർവമാണ്. മരണം സംഭവിക്കാത്തത് ഭാഗ്യംകൊണ്ട് മാത്രം. പൊലീസ് മനുവൽപോലും പാലിക്കാതെ ക്രൂരപീഡനം നടത്തിയവരെ സർവീസിൽ വെച്ച് പൊറിപ്പിക്കരുത്. ഇവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം.

വനിതകൾക്കുപോലും പ്രത്യേകപരിഗണന ഉണ്ടായില്ല. പുരുഷപൊലീസ് ഇവരെ ഉപദ്രവിച്ചതായും അസഭ്യം പറഞ്ഞതായും പരാതിയുണ്ട്. ഇക്കാര്യങ്ങൾ ഗൗരവമായി പരിശോധിച്ച് അടിയന്തര നടപടി വേണമെന്നും രമേശ് ചെന്നിത്തല ഡി.ജി.പി ദർവേഷ് സാഹിബിനു നൽകിയ കത്തിൽ ആവശ്യപ്പെട്ടു. പൊലീസ് മർദനത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന പ്രവർത്തകരെ രമേശ് ചെന്നിത്തല വണ്ടാനം മെഡിക്കൽ കോളജിലെത്തി സന്ദർശിച്ചു.

കരുവന്നൂരിൽ സി.പി.എം അറിഞ്ഞുകൊണ്ട് നടത്തിയ വലിയ കുംഭകോണമാണെന്ന് അദ്ദേഹം ആലപ്പുഴയിൽ പറഞ്ഞു. കരുവന്നൂരിന്റെ വസ്തുതകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. മന്ത്രി പി രാജീവിനെതിരായ ആരോപണം പുറത്തുവന്നു. സിപഎമ്മിന്‍റെ അക്ഷയ ഖനിയായിരുന്നു കരുവന്നൂർ സഹകരണ ബാങ്ക്. അതു മറച്ചുവെക്കാൻ ആണ് ഗവൺമെന്‍റ് ശ്രമിക്കുന്നത്. ശരിയായ വസ്തുതകൾ പുറത്തുവരട്ടെയെന്നും അദ്ദേഹം പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe