ദുബൈ: ഏഷ്യ കപ്പ് കിരീടത്തിലേക്ക് ഇന്ത്യക്ക് 147 റൺസ് ദൂരം. കലാശപ്പോരിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ 19.1 ഓവറിൽ 146 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു. ഓപണർമാരായ സാഹിബ്സാദ ഫർഹാന്റെയും ഫഖർ സമാന്റെയും ബാറ്റിങ് മികവിൽ പാക് ടീമിന് ഗംഭീര തുടക്കം ലഭിച്ചെങ്കിലും പിന്നീട് ചീട്ടുകൊട്ടാരം പോലെ തകർന്നടിയുകയായിരുന്നു. 113 റൺസിൽ നിൽക്കെ രണ്ടാം വിക്കറ്റ് നഷ്ടമായ പാകിസ്താന് 33 റൺസെടുക്കുന്നതിനിടെയാണ് ബാക്കി എട്ടുവിക്കറ്റ് നഷ്ടമായത്.ഇന്ത്യക്ക് വേണ്ടി കുൽദീപ് യാദവ് നാലും അക്ഷർ പട്ടേൽ, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ എന്നിവർ രണ്ടുവീതം വിക്കറ്റ് വീഴ്ത്തി. ഒരോവറിൽ മൂന്നു വിക്കറ്റ് വീഴ്ത്തിയ കുൽദീപ് മെച്ചപ്പെട്ട സ്കോറെന്ന പാക് പ്രതീക്ഷകൾ എറിഞ്ഞുടയ്ക്കുകയായിരുന്നു. ഫൈനലിൽ ടോസ് നേടിയ ഇന്ത്യ പാകിസ്താനെ ബാറ്റിങ്ങിനയച്ചു. പാകിസ്താൻ കഴിഞ്ഞ മത്സരത്തിൽ അതേ ടീമിനെ നിലനിർത്തിയപ്പോൾ പരിക്കിനെ തുടർന്ന് ഹാർദിക് പാണ്ഡ്യയില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്ഇന്ത്യൻ ബൗളർമാർക്കെതിരെ കരുതലോടെ തുടങ്ങിയ പാക് ഓപണർമാർ പതിയെ വെടിക്കെട്ട് മൂഡിലേക്ക് നീങ്ങുകയായിരുന്നു. 9.4 ഓവറിൽ 84 റൺസിൽ നിൽക്കെയാണ് പാക് ടീമിന് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. 38 പന്തിൽ 57 റൺസെടുത്ത സാഹിബ്സാദ ഫർഹാൻ വരുൺ ചക്രവർത്തിയുടെ പന്തിൽ കൂറ്റനടിക്കുള്ള ശ്രമത്തിനിടെ തിലക് വർമ പിടിച്ച് പുറത്താക്കുകയായിരുന്നു. തുടന്നെത്തിയ സയിം അയ്യൂബ് (14) കാര്യമായ ചെറുത്ത് നിൽപ്പിന് ശ്രമിക്കാതെ കുൽദീപ് യാദവിന് വിക്കറ്റ് നൽകി മടങ്ങി. നിലയുറപ്പിക്കും മുൻപെ (0) മുഹമ്മദ് ഹാരിസിനെ അക്ഷർ പട്ടേൽ റിങ്കുസിങ്ങിന്റെ കൈകളിൽ എത്തിച്ചു. 35 പന്തിൽ 46 റൺസെടുത്ത ഫഖർ സമാൻ വരുൺ ചക്രവർത്തിയുടെ പന്തിൽ പുറത്തായതോടെ കൂറ്റൻ സ്കോറിലേക്ക് നീങ്ങും എന്ന് തോന്നിയ പാക് നില പരുങ്ങിലിലായി. ഹുസൈൻ തലാത്തിനെ (1) അക്ഷർ പട്ടേലിന്റെ ബൗളിങ്ങിൽ സഞ്ജു സാംസൺ പിടികൂടി. ക്യാപ്റ്റൻ സൽമാൻ ആഗയേയും (8) ഷഹീൻ അഫ്രീദിയെയും (0) ഫഹീം അഷ്റഫിനെയും (0) തന്റെ അവസാന ഓവറിൽ പുറത്താക്കി കുൽദീപ് പാകിസ്താന് കനത്ത പ്രഹരമേൽപ്പിച്ചു. ഹാരിസ് റൗഫിനെയും (6) മുഹമ്മദ് നസാവിനെയും ബുംറയും വീഴ്ത്തിയതോടെ പാക് ടീമിന്റെ കഥകഴിഞ്ഞു.
- Home
- Latest News
- പൊരിഞ്ഞ അടി, പിന്നീട് ചീട്ടുകൊട്ടാരം, 33 റൺസെടുക്കുന്നതിനിടെ വീണത് ഒമ്പത് വിക്കറ്റ്; ഇന്ത്യക്ക് 147 റൺസ് വിജയലക്ഷ്യം
പൊരിഞ്ഞ അടി, പിന്നീട് ചീട്ടുകൊട്ടാരം, 33 റൺസെടുക്കുന്നതിനിടെ വീണത് ഒമ്പത് വിക്കറ്റ്; ഇന്ത്യക്ക് 147 റൺസ് വിജയലക്ഷ്യം
Share the news :
Sep 28, 2025, 5:21 pm GMT+0000
payyolionline.in
വിജയ്യുടെ ചെന്നൈയിലെ വസതിക്ക് ബോംബ് ഭീഷണി
ഭർത്താവിനും കുഞ്ഞിനുമൊപ്പം സഞ്ചരിക്കുന്നതിനിടെ അപകടം; സ്കൂട്ടറിൽ കണ്ടെയ്നര്‍ ..
Related storeis
നിർമ്മാണപ്രവർത്തനങ്ങളുടെ ഭാഗമായി തിക്കോടി പഞ്ചായത്ത് റെയിൽവേ ഗേറ്റ്...
Dec 31, 2025, 8:39 am GMT+0000
പയ്യോളിയില്‍ വ്യാപാരോത്സവ് നറുക്കെടുപ്പും കൗൺസിലർമാർക്കുള്ള സ്വീകര...
Dec 31, 2025, 8:37 am GMT+0000
വൃത്തിയുള്ള ശൗചാലയമറിയാമോ? ഒരു ‘ക്ലൂ’ തരട്ടെ; ഇനി ആപ്പിലൂടെ കണ്ടെത്താം
Dec 31, 2025, 8:28 am GMT+0000
ജനുവരിയിൽ 16 ദിവസങ്ങളിൽ ബാങ്കുകൾ പ്രവർത്തിക്കില്ല: അറിഞ്ഞിരിക്കാം ക...
Dec 31, 2025, 7:53 am GMT+0000
മൊബൈൽ എപ്പോൾ ചാർജ് ചെയ്യണം ? ബാറ്ററിയുടെ ആയുസ്സ് കൂട്ടാൻ ചില എളുപ്പ...
Dec 31, 2025, 7:47 am GMT+0000
പാർക്ക് ചെയ്ത കാർ തപ്പിത്തിരയേണ്ട, ഗൂഗ്ൾ മാപ്പിൽ സേവ് ചെയ്യൂ…
Dec 31, 2025, 7:44 am GMT+0000
More from this section
പുതുവർഷത്തിൽ അവഗണിക്കാൻ പാടില്ലാത്ത ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കൂ
Dec 31, 2025, 5:45 am GMT+0000
വാഹനം ബൈക്കിൽ തട്ടിയെന്ന് ആരോപണം; വടകരയിൽ യുവാവിന് ആൾക്കൂട്ട മർദനം ...
Dec 30, 2025, 5:28 pm GMT+0000
മെഡിസെപ്പ് ഇൻഷുറൻസിന്റെ ഒന്നാം ഘട്ടം ജനുവരി 31 വരെ നീട്ടി
Dec 30, 2025, 4:41 pm GMT+0000
ടി.പി. കേസ് പ്രതികൾക്ക് മാത്രം എന്താണ് പ്രത്യേകത?, പരോൾ അനുവദിക്കാന...
Dec 30, 2025, 4:28 pm GMT+0000
ഓൺലൈൻ ഡെലിവറി തൊഴിലാളികളുടെ രാജ്യവ്യാപക പണിമുടക്ക് നാളെ
Dec 30, 2025, 3:44 pm GMT+0000
അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് താഴെ പുഴയിൽ ജലനിരപ്പ് ഉയർന്നു; പുഴയ...
Dec 30, 2025, 1:53 pm GMT+0000
മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നു
Dec 30, 2025, 1:29 pm GMT+0000
പുതുവത്സരാഘോഷം; ബാർ, ബിയർ ആൻഡ് വൈൻ പാർലറുകൾ രാത്രി 12 മണിവരെ പ്രവർത...
Dec 30, 2025, 1:24 pm GMT+0000
മലപ്പുറം താനൂരില്‍ ശ്രീകുറുംബ ഭഗവതി ക്ഷേത്രോത്സവത്തിനിടെ വെടിമരുന്...
Dec 30, 2025, 1:05 pm GMT+0000
പുതുവത്സര ആഘോഷം; താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം
Dec 30, 2025, 12:25 pm GMT+0000
പണം നൽകാൻ വൈകിയതിന് യുവതിയെ ബസിൽ നിന്ന് ഇറക്കി വിട്ടസംഭവം; കെഎസ്ആർട...
Dec 30, 2025, 12:08 pm GMT+0000
കേരള മുസ്ലിം ജമാഅത്ത് കേരളയാത്ര ഒന്നുമുതൽ; നയിക്കുന്നത് കാന്തപുരം...
Dec 30, 2025, 11:43 am GMT+0000
ആശുപത്രിയിൽ എത്തിയ പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയെ പീഡിപ്പിക്...
Dec 30, 2025, 11:23 am GMT+0000
ഗാന്ധി പ്രതിമയ്ക്കുമേൽ യുവാവിന്റെ പരാക്രമം; പ്രതിമയുടെ ചെകിട്ടത്തടി...
Dec 30, 2025, 11:14 am GMT+0000
വിദേശ വിപണി കീഴടക്കാന്‍ ഇന്ത്യന്‍ വൈന്‍; ഞാവല്‍പ്പഴ വൈന്‍ ഇനി അമേരി...
Dec 30, 2025, 11:11 am GMT+0000
