കൊയിലാണ്ടി: പൊയിൽക്കാവ് ശ്രീ ദുർഗ്ഗ ദേവീ ക്ഷേത്രത്തിൽ ഒക്ടോബർ 3 മുതൽ 13 വരെ നടക്കുന്ന നവരാത്രിമഹോത്സവത്തിന് കൊടിയേറി. മഹോത്സവത്തിന്റെ ഭാഗമായി എല്ലാ ദിവസങ്ങളിലും ക്ഷേത്രത്തിൽ സംഗീത-നൃത്ത പരിപാടികളും, വാദ്യ മേളവും, ആന എഴുന്നെള്ളിപ്പും, ഭക്തർക്കായ് പ്രഭാത -സായാഹ്ന ഭക്ഷണവും ഉണ്ടായിരിക്കുന്നതാണ്.
നവരാത്രി ദിനങ്ങളിൽ ഭഗവതിയുടെ തിടമ്പേറുന്നത് ഗജവീരൻ ചിറയ്ക്കൽ പരമേശ്വരനാണ്.
ഒക്ടോബർ ഏഴിന് വൈകീട്ട് ക്ഷേത്രം വികസന മാസ്റ്റർ പ്ലാൻ ഡോ. കസ്തുർബ (എൻ ഐ ടി കോഴിക്കോട് )യിൽ നിന്നും മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് എം ആർ മുരളി ഏററുവാങ്ങും. വിജയദശമി ദിനത്തിൽ കുട്ടികളുടെ വിദ്യാരംഭം ലളിതാ സഹസ്രനാമ യജ്ഞം എന്നിവ നടക്കും. കൂടാതെ വ്യത്യസ്ത ദിനങ്ങളിലായി നവഗ്രഹ പൂജ, വിദ്യ പൂജ എന്നിവയും ഇത്തവണ ക്ഷേത്രത്തിൽ നടത്തപെടും. വാഹന പൂജ, എഴുതിനിരുത്ത്, വിദ്യാപൂജ, നവഗ്രഹപൂജ, ലളിത സഹസ്രനാമ യജ്‌ഞം എന്നിവക്ക് മുൻകൂട്ടി ബുക്ക് ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.