പേരാമ്പ്ര: ഇന്നർമാർക്കറ്റ് തീപിടുത്തം സമഗ്രാന്വേഷണംനടത്തുക, കുറ്റക്കാർക്കെതിരെ നടപടിയെടുക്കുക ജനവാസ വ്യാപരകേന്ദ്രങ്ങളിൽ നിന്ന് മാലിന്യസംസ്കരണകേന്ദ്രം മാറ്റിസ്ഥാപിക്കുക, എന്നീ ആവശ്യങ്ങൾ
ഉന്നയിച്ച് പേരാമ്പ്ര പഞ്ചായത്ത് മുസ്ലിം ലീഗ് പൊതുയോഗം സംഘടിപ്പിച്ചു.
തീപിടിച്ച കേസ് ക്രൈം ബ്രാഞ്ച് അനേഷിക്കണ മെന്ന്പൊതുയോഗം
സർക്കാരിനോട് ആവശ്യപ്പെട്ടു. പേരാമ്പ്ര പോലീസ് സി.പി.എംന്റെ ഏജന്റ്റ് ആയി മാറിയിരിക്കുന്ന സാഹചര്യത്തിൽ കേസ് അട്ടിമറിക്കപെടുകയും യഥാർത്ഥ പ്രതികൾ രക്ഷപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ
ക്രൈംബ്രാഞ്ച് അന്വേഷണത്തിനു ഉത്തരവ് ഇറക്കണം.
ജില്ലാ സെക്രട്ടറി സി.പി.എ അസീസ് ഉൽഘാടനം ചെയ്തു. ഇ.ഷാഹി അധ്യക്ഷത വഹിച്ചു. കെ.പി റസാക്ക് സ്വാഗതവും ആർ.കെ മുഹമ്മദ് നന്ദിയും പറഞ്ഞു.
രാജൻ മരുതേരി, ടികെഎ ലത്തീഫ്, പുതുകൂടിഅബ്ദുറഹിമാൻ, മൂസ്സ കോത്തമ്പ്ര,
സി.പി.ഹമീദ്, സി. മൊയ്തു മൗലവി , പി.വി നജിർ,കെ.സി മുഹമ്മദ്,സി.കെ ഹാഫിസ്, ആർ.എം നിഷാദ് , പി.കെ റഹിം , എം. സി യാസർ എന്നിവർ സംസാരിച്ചു.