പേരാമ്പ്ര: യുവതിയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വാളൂർ കുറുങ്കുടി മീത്തൽ അനു (26) ആണ് മരിച്ചത്. നൊച്ചാട് പ്രാഥമികമികാരോഗ്യ കേന്ദ്രത്തിന് സമീപം അള്ളിയോറ താഴ തോട്ടിൽ ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് മൃതദേഹം കണ്ടത്. തോട്ടിൽ കമിഴ്ന്നു കിടക്കുന്ന നിലയിലാണ് മൃതദേഹം പരിസരവാസികൾ കണ്ടത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
കഴിഞ്ഞദിവസം മുതൽ അനുവിനെ കാണാനില്ലെന്ന് അറിയിച്ചു ബന്ധുക്കൾ പേരാമ്പ്ര പൊലീസിൽ പരാതി നൽകിയിരുന്നു. പേരാമ്പ്ര പൊലീസ് സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടിക്കുശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയക്കും. പ്രജിൽ ഇരിങ്ങണ്ണൂർ ആണ് അനുവിന്റെ ഭർത്താവ്. അച്ഛൻ: വാസു, അമ്മ: സരസ്വതി,സഹോദരൻ: സദാനന്ദൻ.