പേരാമ്പ്ര: വീട്ടില്‍ മദ്യപിച്ചെത്തിയ മധ്യവയസ്‌കന്‍ അയല്‍പക്കകാരനായ പന്ത്രണ്ടു വയസ്സുകാരനെ ആക്രമിച്ചതായി പരാതി.കൂത്താളി സ്വദേശിയായ 12 കാരനാണ് മര്‍ദ്ദനമേറ്റത്.
വ്യാഴാഴ്ച വൈകീട്ട് 5 മണിക്ക് കൂട്ടുകാരുമൊത്ത് പന്തുകളിക്കുകയായിരുന്ന കുട്ടിയില്‍ നിന്നും പന്ത് പിടിച്ചുവാങ്ങിയ മധ്യവയസ്‌കനോട് പന്ത് തിരിച്ചു നല്‍കാന്‍ കുട്ടി ആവശ്യപെട്ടതിനെ തുടര്‍ന്ന് ഇയാള്‍ കുട്ടിയെ കടന്നാക്രമിക്കുകയായിരുന്നെന്ന് കുട്ടിയുടെ മാതാവ് പറഞ്ഞു.
കൈയ്ക്കും കാലിനുമുള്‍പ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിക്കുകളോടെ മുസമ്മിനെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കൊളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുട്ടിയുടെ പരാതിയില്‍ നരിക്കുന്നുമ്മല്‍ നാരായണനെതിരെ പേരാമ്പ്ര പൊലീസ് കേസെടുത്തു.