പേരാമ്പ്രയില്‍ ടവര്‍ വിരുദ്ധ സമരത്തിനിടെ ആത്മഹത്യാശ്രമം; യുവാവിനെ തടഞ്ഞ ഇൻസ്പെക്ടറുടെ കണ്ണിൽ പെട്രോള്‍ വീണു

news image
Feb 11, 2025, 1:21 pm GMT+0000 payyolionline.in

പേരാമ്പ്ര:  പേരാമ്പ്രയിലെ ചാലിക്കരയില്‍ ജനവാസ മേഖലയില്‍നിന്നു മൊബൈൽ ടവര്‍ നീക്കണമെന്ന് ആവശ്യപ്പെട്ടു നടന്ന സമരത്തിനിടെ ആത്മഹത്യാശ്രമം. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. പ്രദേശവാസികളുടെ സമരം സംഘർഷത്തിലെത്തുകയായിരുന്നു. അതിനിടെ, പെട്രോൾ ശരീരത്തിലൊഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച ഒരു യുവാവിനെ ഇൻസ്പെക്ടർ തടയുകയും അവിടെനിന്നു മാറ്റുകയും ചെയ്തു. അതിനിടെ പെട്രോൾ സിഐയുടെ കണ്ണിൽ വീഴുകയായിരുന്നു. ഉടന്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെത്തി ചികിത്സ തേടി.

സംഘർ‌ഷസ്ഥലത്തുനിന്ന് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ പതിനഞ്ചോളം പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു പേരാമ്പ്ര സ്‌റ്റേഷനിലെത്തിച്ചു. സ്റ്റേഷനിൽ കുഴഞ്ഞുവീണ രണ്ടു സ്ത്രീകളെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe