അപ്രതീക്ഷതമായിരുന്നു എല്ലാം. അതിര്‍ത്തിയിലെ സൈനിക സാന്നിധ്യത്തിലുണ്ടായ കുറവ് മുതലെടുത്ത് എത്തിയ തീവ്രവാദികൾ ഏപ്രില്‍ 22 ന് പഹല്‍ഗാമില്‍ 26 പേരെ വെടിവച്ച് കൊല്ലുന്നു. 15 ദിവസങ്ങൾ കഴിഞ്ഞ് മെയ് 8 -ന് ആസന്നമെന്ന് കരുതിയ തിരിച്ചടി അപ്രതീക്ഷിതമായി നല്‍കി ഇന്ത്യ, പാകിസ്ഥാനെ ഞെട്ടിച്ചു. ഇതിന് പിന്നാലെ ലോകം മുഴുവനും രണ്ട് ആണവ ശക്തികളുടെ സംഘര്‍ഷത്തെ ആശങ്കയോടെയാണ് നോക്കിക്കണ്ടത്. ഇതിനിടെയില്‍പ്പെട്ട് പോയത് പതിനായിരക്കണക്കിന് തദ്ദേശിയരോടൊപ്പം ആയിരക്കണക്കിന് പ്രവാസികളും വിനോദ സഞ്ചാരികളും കൂടിയായിരുന്നു. പലരും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി.
‘നിങ്ങൾ സുരക്ഷിതരാണ് സഹോദരാ, ഇന്ത്യൻ സായുധ സേനയെ വിശ്വസിക്കൂ’, ഒരു കാഴ്ചക്കാരന്‍ എഴുതി. ‘വിശ്രമിക്കൂ! നിങ്ങൾ സുരക്ഷിതമായി ഇരിക്കുന്നു, ചിപ്‌സ് കഴിക്കുന്നു എന്ന വസ്തുത ഒരുപാട് കാര്യങ്ങൾ പറയുന്നു’ മറ്റൊരു കാഴ്ചക്കാരന്‍ കുറിച്ചു. അതേസമയം മറ്റ് ചിലര്‍ അദ്ദേഹത്തെ മാധ്യമങ്ങളില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കാന്‍ പ്രേരിപ്പിച്ചു. മാധ്യമങ്ങളുടെ സ്വാധീനത്തിൽ പൂർണ്ണമായും വീഴരുതെന്ന് ചില ഉപയോക്താക്കൾ ഓർമ്മിപ്പിച്ചു, ‘നിങ്ങളുടെ ഇന്ത്യാ സന്ദർശനത്തിലെ ആദ്യ നിയമം: വാർത്താ ചാനലുകളിൽ അവർ കാണിക്കുന്നതെല്ലാം വിശ്വസിക്കരുത്!’ എന്നായിരുന്നു ഒരാളുടെ ഉപദേശം. ‘ബ്രോ, നിങ്ങൾ ഇന്ത്യയിലാണ്. അതിനാൽ നിങ്ങളുടെ യാത്ര ആസ്വദിക്കൂ’. മറ്റൊരു കാഴ്ചക്കാരനെഴുതി.