വടകര: വിഡിയോ കാൾ സ്ക്രീൻ റെക്കോർഡ് ചെയ്ത് പെൺകുട്ടിയുടെ ദൃശ്യം പ്രചരിപ്പിച്ച കേസിലെ പ്രതിയെ കോഴിക്കോട് റൂറൽ സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. കൂടരഞ്ഞി ഊട്ടിപ്പാറ സ്വദേശി കാണിയക്കാട്ടിൽ ക്ലെമന്റിനെ (25)യാണ് സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സി.ആർ. രാജേഷ് കുമാർ അറസ്റ്റ് ചെയ്തത്. വിഡിയോകൾ വിവിധ ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്ത് പണം ഈടാക്കിയിരുന്ന പ്രതി പെൺകുട്ടിയുടെ പരാതിയെ തുടർന്ന് നിരീക്ഷണത്തിലായിരുന്നു.
പ്രതിയെ വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. അന്വേഷണ സംഘത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫിസർ ലിനീഷ് കുമാർ, സി.പി.ഒമാരായ ടി. സാബു, പി. അരുൺ ലാൽ, എം. ശ്രീനേഷ് എന്നിവരും ഉണ്ടായിരുന്നു.
