ദുബായ് : പെരുമ യുഎഇയുടെ നേതൃത്വത്തിൽ നടന്ന മോട്ടിവേഷൻ ക്ലാസും പുസ്തക ചർച്ചയും ശ്രദ്ധേയമായി. പ്രസിഡന്റ് സാജിദ് പുറത്തൂട്ട്, സെക്രട്ടറി സുനിൽ പാറേമ്മൽ, ട്രഷറർ മൊയ്തീൻ പട്ടായി എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ യുഎഇയിലെ പ്രമുഖനായ റേഡിയോ ജേണലിസ്റ്റ് ഹിഷാം അബ്ദുസ്സലാം മോട്ടിവേഷൻ ക്ലാസ് നടത്തി. അഡ്വ : സാജിദ്, ഷാജി ഇരിങ്ങൽ, ഷബീർ ലത്തീഫ്, ഫൈസൽ മേലടി, സത്യൻ പള്ളിക്കര, റയീസ് കെ ടി, നിയാസ് തിക്കോടി, ഫൈസൽ തൈക്കണ്ടി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. തുടർന്ന് നടന്ന പുസ്തക ചർച്ചയിൽ യുവ എഴുത്തുകാരനായ ഷഹനാസ് തിക്കോടിയുടെ ഓർമ്മകൾ പൂക്കുന്ന രാത്രി എന്ന പുസ്തകം ഫൈസൽ മേലടി പരിചയപ്പെടുത്തി. അതോടൊപ്പം തന്നെ നവ എഴുത്തുകാരിയായ സഈദ നടമ്മലിന്റെ ലണ്ടൻ ടു കപ്പഡോക്യ ഒരു ഭൂഖണ്ഡാന്തര യാത്ര എന്ന പുസ്തകം ഖലീജ് ടൈംസ് ഫോട്ടോഗ്രാഫർ അഫ്സൽ ശ്യാം സദസ്സിന് പരിചയപ്പെടുത്തി.
തുടർന്ന് നടന്ന ചർച്ചയിൽ ഇരുപുസ്തകങ്ങളെ പറ്റിയും സദസ്സിൽ നിന്ന് പലരും അഭിപ്രായം പങ്കുവെച്ചു. പെരുമയുടെ രക്ഷാധികാരികളായ ഇസ്മായിൽ മേലടി, അസീസ് സുൽത്താൻ, രാജൻ കൊളാവിപ്പാലം, ബിജു പി പി, എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. പെരുമയുടെ മറ്റ് ഭാരവാഹികളായ സതീശൻ പള്ളിക്കര, കനകൻ, വേണു പുതുക്കുടി, നൗഷീർ ആരണ്യ, ഷാമിൽ മൊയ്തീൻ, റമീസ്.കെ ടി, സുരേഷ് പള്ളിക്കര എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.ഷോർട് ഫിലിം രംഗത്തേക്ക് കാലെടുത്തു വെച്ച പെരുമയുടെ എക്സിക്യൂട്ടീവ് അംഗവും മികച്ച ഫോട്ടോ ഗ്രാഫറു മായ ഉണ്ണികൃഷ്ണൻ ഒറ്റ തെങ്ങിലിനെ ചടങ്ങിൽ ആദരിച്ചു. മറ്റ് അതിഥികൾക്കുള്ള ഉപഹാരങ്ങൾ ചടങ്ങിൽ വെച്ച് വിതരണം ചെയ്തു. ട്രെഷറർ മൊയ്‌ദീൻ പട്ടായി നന്ദി പറഞ്ഞു.