പയ്യോളി: ഷാഫി പറമ്പിൽ എം.പി സി.പി.എം സമരപ്പന്തൽ സന്ദർശിക്കുകയും നിരാഹാര സമരത്തിലിരിക്കുന്ന സമര സഖാക്കളുമായി കുശലാന്വേഷണം നടത്തുകയും ചെയ്തു. പെരുമാൾപുരത്തെ വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം പള്ളിക്കര തിക്കോടി ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് അനിശ്ചിതകാല നിരാഹാര സമരം നടക്കുന്നത്.

ഷാഫി പറമ്പിൽ എം.പി പെരുമാൾപുരത്തെ സി.പി.എം സമരപ്പന്തൽ സന്ദർശിച്ച് നേതാക്കളുമായി സംസാരിക്കുന്നു
മൂരാട് മുതൽ നന്തി വരെയുള്ള ഭാഗങ്ങൾ സന്ദർശിക്കുന്നതിനിടയിലാണ് ഇന്നലെ ഉച്ചയോടെ ഷാഫി പെരുമാൾപുരത്തെത്തിയത്. ഷാഫിയുടെ സി.പി.എം സമരപ്പന്തൽ സന്ദർശനം ഏവരിലും ആശ്ചര്യമുളവാക്കി. സമരത്തിലിരിക്കുന്ന സി.പി.എം തിക്കോടി ലോക്കൽ സെക്രട്ടറി കളത്തിൽ ബിജു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.കെ ശ്രീനിവാസൻ,എം.കെ പ്രമോദ് എന്നിവരുമായി കാര്യങ്ങൾ സംസാരിച്ചു.