പെരുമാൾപുരം സിപി ഷാഹിറ അന്തരിച്ചു

news image
Sep 19, 2026, 9:45 am GMT+0000 payyolionline.in

പയ്യോളി: പയ്യോളി 20-ാം ഡിവിഷൻ മുസ്ലിം ലീഗ് ട്രഷററും വ്യാപാരിയുമായ സി.പി. ഷംസുവിന്റെ ഭാര്യ സി.പി. ഷാഹിറ (58) നിര്യാതയായി. കൊയിലാണ്ടി താലൂക്ക് മുസ്ലിം ലീഗ് മുൻ പ്രസിഡന്റ് പരേതനായ എം. അബ്ദുള്ളക്കുട്ടി ഹാജിയുടെ മകളാണ്. മക്കൾ: ഷഹറൂസ് (സൗദി), അബ്ദുൽ ബാസിത് S.M (യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ വർക്കിംഗ് കമ്മിറ്റി അംഗം, 20-ാം ഡിവിഷൻ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി), വാഹിദ് S.M, ശഹൽ S.M (ബാംഗ്ലൂർ), ഷഫ്‌ന (ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ). മരുമക്കൾ: ഷഹനാസ്, ഷിജിൻ ഫാറൂഖ് (തലശ്ശേരി), ആയിഷ C.K, ശാലിമ, റോഷൻ (കോഴിക്കോട്). സഹോദരങ്ങൾ: കുത്സു, ഹാരിസ്, റഷീദ്, സാദിഖ്, ലത്തീഫ്, പരേതരായ അസ്മ, ഹാഷിം, ഇസ്മായിൽ. മയ്യത്ത് നിസ്കാരം വൈകിട്ട് 4:30-ന് പയ്യോളി മീത്തലെപള്ളിയിൽ നടക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe