ദുബായ്: യുഎഇയിൽ ജൂലൈയിലെ ഇന്ധനവില പ്രഖ്യാപിച്ചു. പെട്രോളിനും ഡീസലിനും വില വർധനവ്. ഈ മാസം ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷവും തുടർന്നുണ്ടായ യുഎസ് വ്യോമാക്രമണങ്ങളും ആഗോള എണ്ണവില വർധിപ്പിച്ചതിനാൽ ജൂലൈയിൽ യുഎഇയിലെ പെട്രോൾ വില ഉയരുമെന്ന് പ്രവചിച്ചിരുന്നു. ഈ പ്രവചനം ശരിവച്ചുകൊണ്ടാണ് പുതിയ വിലവർധനവ്.
നാളെ (ജൂലൈ) മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിരക്കുകൾ
∙ സൂപ്പർ 98 പെട്രോൾ: ലിറ്ററിന് 2.70 ദിർഹം. ഇത് ജൂണിലെ 2.58 ദിർഹം നിരക്കിനേക്കാൾ കൂടുതലാണ്.
∙ സ്പെഷ്യൽ 95 : ലിറ്ററിന് 2.58 ദിർഹം. (നിലവിലെ നിരക്ക് 2.47ദിർഹം).
∙ ഇ-പ്ലസ് 91 : ലിറ്ററിന് 2.51 ദിർഹം. (2.39 ദിർഹം)
∙ ഡീസൽ: ലിറ്ററിന് 2.63 ദിർഹം. (2.45-ദിർഹം)
2015-ൽ യുഎഇ ഇന്ധനവില നിയന്ത്രണങ്ങൾ ഒഴിവാക്കുകയും ആഗോള നിരക്കുകളുമായി ബന്ധപ്പെടുത്തുകയും ചെയ്തതു മുതൽ എല്ലാ മാസാവസാനവും പുതിയ നിരക്കുകൾ പ്രഖ്യാപിക്കുന്നു.