‘പെട്രോളിയം മേഖലയ്ക്ക് ശക്തി പകരാനുള്ള ദൗത്യത്തിന്റെ ഭാഗമായാണ് ഈ സന്ദർശനം’: വിഴിഞ്ഞം സന്ദർശിച്ച് സുരേഷ് ഗോപി

news image
Jun 20, 2024, 1:40 pm GMT+0000 payyolionline.in

തിരുവനന്തപുരം: വിഴിഞ്ഞം പോർട്ട് ആദ്യ ഘട്ട നിർമ്മാണം പൂർത്തിയായി കൊണ്ടിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആദ്യ ഘട്ടം വളരെ ഭംഗിയായി പൂർണതയിലേക്ക് എത്തിക്കാൻ സാധിച്ചു എന്നാണ് വിശ്വാസം. ലോകം മുഴുവൻ അറിയപ്പെടുന്ന പോർട്ട്‌ ആയി വിഴിഞ്ഞം അറിയപ്പെടുമെന്നും സുരേഷ് ​ഗോപി പറഞ്ഞു. വിഴിഞ്ഞം പോർട്ട്‌ സന്ദർശിച്ചതിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സുരേഷ് ​ഗോപി. ടൂറിസം മിനിസ്റ്റർ എന്ന നിലയിൽ ഇതിലെ സാധ്യതകൾ മനസ്സിലാക്കാൻ ശ്രമിക്കും. പെട്രോളിയം മേഖലയ്ക്ക് ശക്തി പകരാനുള്ള ദൗത്യത്തിന്റെ ഭാഗമായാണ് ഈ സന്ദർശനം. റെയിൽവെ മന്ത്രിയുമായി ഇവിടുത്തെ കാര്യങ്ങൾ ചർച്ച ചെയ്യും. അവരെ ഇവിടെ എത്തിച്ചു കാര്യങ്ങൾ ചർച്ച ചെയ്യും.


വിഴിഞ്ഞം പോർട്ടുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാർ ഫണ്ടിങ്ങുമായുള്ള കാര്യങ്ങൾ സുഗമമാക്കും. മുതലപ്പൊഴിയിലെ അപകടങ്ങളും ചർച്ച ചെയ്യുമെന്നും സുരേഷ് ​ഗോപി പറഞ്ഞു. തൃശൂർ പൂരം വിഷയത്തിൽ വിമർശനം ഉന്നയിക്കുന്നവർക്ക് എന്റെ വിജയത്തിന്റെ മഹത്വം കാണാൻ കഴിയുന്നില്ല. ജനങ്ങളുടെ വിധിയെ മാനിക്കുന്നില്ല, അതാണ്. വക്ര വിശദീകരണങ്ങൾക്ക് കാരണം. ജനം തീരുമാനിക്കുന്നതാണ് എല്ലാം. ജനത്തിന്റെ തീരുമാനം അപമാനിക്കരുതെന്നും സുരേഷ് ​ഗോപി കൂട്ടിച്ചേർത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe