ന്യൂഡൽഹി: പെട്രോളിനും ഡീസലിനും എക്സൈസ് തിരുവ കൂട്ടി കേന്ദ്ര സർക്കാർ. രണ്ട് രൂപയാണ് വർധിപ്പിച്ചത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വിലയിൽ വൻ വിലക്കുറവാണുള്ളത്. ഇതോടെ, ഇതിന്റെ ഗുണം ജനങ്ങൾക്ക് ലഭിക്കില്ല. പകരം ഈ സാഹചര്യത്തിൽ തിരുവ കൂട്ടി കേന്ദ്ര സർക്കാർ ജനങ്ങൾക്ക് ലഭിക്കേണ്ടിയിരുന്ന സാമ്പത്തിക ആശ്വാസം തട്ടിയെടുക്കുകയാണ്.
തുടക്കത്തിൽ എക്സൈസ് തിരുവയാണ് കേന്ദ്രസർക്കാർ കൂടിയത്. ഈ വാർത്ത പുറത്തായതോടെ ജനത്തിന് തിരിച്ചടിയാകുമെന്ന് കരുതിയിരുന്നു. എന്നാൽ, വിപണിയെ ബാധിക്കില്ലെന്ന് സർക്കാർ വാർത്താകുറിപ്പ് ഇറക്കുകയായിരുന്നു.
ഇതോടെയാണ് ക്രൂഡോയിൽ വിലയിൽ വന്ന വൻ കുറവ് ജനത്തിന് ആനുകൂല്യമായി മാറുന്നതിന്, പകരം തിരുവ വർധിപ്പിച്ച് ആ തുക സർക്കാർ തട്ടിയെടുക്കുകയാണുണ്ടായത്. ട്രംപിന്റെ വ്യാപാര നയം കാരണം കഴിഞ്ഞ നാല് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയിലേക്ക് ക്രൂഡോയിൽ വില മാറിയിരിക്കുകയാണ്.
അന്താരാഷ്ട്ര വിപണിയിൽ വില കുറയുമ്പോൾ അതിന്റെ നേട്ടം ജനത്തിന് ലഭിക്കുമെന്നാണ് സാധാരണ സർക്കാർ പറയാറ്. എന്നാൽ, കേന്ദ്ര സർക്കാറിന്റെ പുതിയ നീക്കം അനുസരിച്ച് അന്തരാഷ്ട്ര വിപണിയിലെ വിലക്കുറവ് ജനത്തിന് നേട്ടമാകില്ല.