പൂര്‍ണ ചന്ദ്രഗ്രഹണം സെപ്. ഏഴിന്; കേരളത്തില്‍ കാണാനാകുമോ? അറിയാം വിശദമായി

news image
Sep 4, 2025, 5:15 am GMT+0000 payyolionline.in

ഈ വർഷത്തെ പൂര്‍ണ ചന്ദ്രഗ്രഹണം സെപ്റ്റംബര്‍ ഏഴിന്. ലോകത്തിൻ്റെ ചില ഭാഗങ്ങളിൽ ഇത് എട്ടാം തീയതിയാണുണ്ടാകുക. ആകാശ നിരീക്ഷകരുടെ മനം കവരാന്‍ പോകുന്ന ദൃശ്യമാണിത്. ഭൂമി സൂര്യനും ചന്ദ്രനും ഇടയില്‍ നേരിട്ട് കടന്നുപോകുന്നതാണ് ഈ അപൂര്‍വ ആകാശ പ്രതിഭാസം. രക്ത ചന്ദ്രൻ എന്നും ഇത് അറിയപ്പെടുന്നു.

ചന്ദ്രോപരിതലത്തില്‍ നിഴല്‍ വീഴ്ത്തുമ്പോൾ ചന്ദ്രന് ശ്രദ്ധേയമായ ചുവപ്പ്- ഓറഞ്ച് തിളക്കമുണ്ടാകും. ഏഷ്യയിലെയും പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലെയും പല രാജ്യങ്ങളിലും ഗ്രഹണം പൂര്‍ണമായും ദൃശ്യമാകും. അതേസമയം യൂറോപ്പ്, ആഫ്രിക്ക, കിഴക്കന്‍ ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിലും ഭാഗികമായി കാണാം.

വടക്കേ അമേരിക്കയുടെയും തെക്കേ അമേരിക്കയുടെയും മിക്ക ഭാഗങ്ങളിലും ഇത് ദൃശ്യമാകില്ല. പക്ഷേ ലോകജനസംഖ്യയുടെ ഏകദേശം 85 ശതമാനം പേര്‍ക്കും ഇതിന്റെ ഒരു ഭാഗമെങ്കിലും കാണാം. ഇന്ത്യയിൽ താഴെ പറയുന്ന സ്ഥലങ്ങളിൽ ദൃശ്യമാകും:

വടക്കേ ഇന്ത്യ: ഡല്‍ഹി, ചണ്ഡീഗഢ്, ജയ്പൂര്‍, ലഖ്നൗ
പശ്ചിമ ഇന്ത്യ: മുംബൈ, അഹമ്മദാബാദ്, പൂനെ
ദക്ഷിണേന്ത്യ: ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, കൊച്ചി
കിഴക്കന്‍ ഇന്ത്യ: കൊല്‍ക്കത്ത, ഭുവനേശ്വര്‍, ഗുവാഹത്തി
മധ്യേന്ത്യ: ഭോപ്പാല്‍, നാഗ്പൂര്‍, റായ്പൂര്‍

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe