പു​ലി​യെ ക​ണ്ടെ​ന്ന് വീ​ട്ടു​കാ​ർ; നാ​ട് പ​രി​ഭ്രാ​ന്തി​യി​ൽ

news image
Dec 24, 2025, 5:38 am GMT+0000 payyolionline.in

പേ​രാ​മ്പ്ര: കി​ഴ​ക്ക​ൻ പേ​രാ​മ്പ്ര മ​രു​തോ​റ​കു​ന്നു​മ്മ​ൽ അ​നീ​ഷി​ന്റെ വീ​ട്ടീ​മു​റ്റ​ത്ത് പു​ലി​യെ ക​ണ്ടെ​ന്ന് വി​ട്ടു​കാ​ർ പ​റ​ഞ്ഞ​തോ​ടെ നാ​ട് പ​രി​ഭ്രാ​ന്തി​യി​ലാ​യി. നാ​ട്ടു​കാ​ർ ഉ​റ​ക്ക​മൊ​ഴി​ഞ്ഞ് പു​ലി​യെ തേ​ടി​യി​റ​ങ്ങി. തി​ങ്ക​ളാ​ഴ്ച രാ​ത്രി 11 മ​ണി​യോ​ടെ​യാ​ണ് പു​ലി​യെ ക​ണ്ട​താ​യി അ​നീ​ഷി​ന്റെ മ​ക​ളാ​യ അ​നൂ​ജ പ​റ​ഞ്ഞ​ത്. പു​റ​ത്തു​നി​ന്നും പ​ട്ടി​ക​ൾ കു​ര​ക്കു​ന്ന ശ​ബ്ദം കേ​ട്ട് ജ​ന​ലി​നു​ള്ളി​ലൂ​ടെ പു​റ​ത്തേ​ക്ക് നോ​ക്കി​യ​പ്പോ​ൾ പു​റ​ത്ത് നി​ക്കു​ന്ന​ത​യാ​ണ് ക​ണ്ട​ത്.

പി​ന്നീ​ട് അ​നീ​ഷ് വീ​ടി​നു മു​ക​ളി​ൽ ക​യ​റി നോ​ക്കി​യ​പ്പോ​ൾ ദൂ​രേ​ക്ക് ഓ​ടി പോ​കു​ന്ന​തും ക​ണ്ടു. വാ​ർ​ത്ത പ​ര​ന്ന​തോ​ടെ നാ​ട്ടു​കാ​ർ മു​ഴു​വ​ൻ പ്ര​ദേ​ശ​ത്തെ​ത്തി തി​ര​ച്ചി​ൽ ആ​രം​ഭി​ച്ചു. എ​ന്നാ​ൽ, ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ല. സ​മീ​പ​ത്തു​നി​ന്നും ഒ​രു ജീ​വി​യു​ടെ കാ​ൽ​പ്പാ​ടു​ക​ളും ല​ഭി​ച്ചി​ട്ടു​ണ്ട്. ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​രും പ​ഞ്ചാ​യ​ത്ത്‌ അ​ധി​കൃ​ത​രും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.പേ​രാ​മ്പ്രയിൽ പുലി ഇറങ്ങി

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe