പുലിമുട്ട് നിർമാണത്തിനിടെ കോതി അഴിമുഖത്ത് ജെസിബി കടലിലേക്ക് വീണു

news image
May 27, 2023, 11:07 am GMT+0000 payyolionline.in

കോഴിക്കോട്: കോതി അഴിമുഖത്ത് പുലിമുട്ട് നിർമാണത്തിനിടെ ജെസിബി മറിഞ്ഞു കടലിലേക്ക് വീണു. കല്ലിടൽ നടക്കുന്നതിനിടെയാണ് കല്ലായി പുഴ ചേരുന്ന കോതി അഴിമുഖത്തേക്ക് ജെസിബി മറിഞ്ഞത്. ജെസിബി ഓപ്പറേറ്റർക്ക് പരുക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.

ഇന്ന് രാവിലെ 10.20 ഓടെയാണ് സംഭവമുണ്ടായത്. സംഭവസ്ഥലത്ത് പൊലീസും അഗ്നിരക്ഷാസേനയും എത്തിയിരുന്നു.
.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe