പുറക്കാട് യുവാവ് ഷോക്കേറ്റു മരിച്ച നിലയില്‍

news image
Jul 2, 2024, 12:32 pm GMT+0000 payyolionline.in

കൊയിലാണ്ടി: യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി പുറക്കാട് കിഴക്കെ കണ്ടംകുനി ശ്രീജേഷ് 41 നെയാണ് വീട്ടിലെ ആലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആലവൃത്തിയാക്കുന്നതിനിടെ ഷോക്കെറ്റതാണെന്ന് കരുതുന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് ഇയാൾ മരിച്ച് കിടക്കുന്നത് കണ്ടത്. നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണമടഞ്ഞിരുന്നു. കൊയിലാണ്ടി പോലീസ് ഇൻക്വസ്റ്റ് നടത്തി.മൃതദേഹം മോർച്ചറിയിലെക്ക് മാറ്റി. അച്ഛന്‍: ശ്രീധരന്‍. അമ്മ: സാവിത്രി. ഭാര്യ: വിസ്മയ. മക്കൾ: ശ്രേയ ലക്ഷ്മി, ശ്രീലക്ഷ്മി, ശ്രീവേദ്. സഹോദരിമാർ: സജിനി, സൗമ്യ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe