പുരോഹിതനെ അപമാനിച്ചതിൽ പിണറായി മാപ്പ് പറയണം: സുധാകരൻ

news image
Jun 8, 2024, 5:37 pm GMT+0000 payyolionline.in

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ രംഗത്ത്. ഉളുപ്പുണ്ടെങ്കിൽ ഇനിയെങ്കിലും രാജി വച്ച് പോകണമെന്ന് പിണറായിയോട് പറയുന്നത് ‘ഉളുപ്പ്’ എന്ന വാക്കിനെ അപമാനിക്കുന്നതിന് തുല്യമായതിനാൽ ആ ആവശ്യം കോൺഗ്രസ്‌ ഉന്നയിക്കുന്നില്ലെന്ന് പറഞ്ഞ സുധാകരൻ, പുരോഹിതനെ അപമാനിച്ചതിൽ പിണറായി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. പിണറായി വിജയൻ എന്ന സംഘപരിവാർ വിത്തിനെ കേരള മണ്ണിൽ ഇനിയും തുടരാൻ അനുവദിക്കണോ എന്ന് യഥാർത്ഥ ഇടത് ചിന്താഗതിക്കാർ ആലോചിക്കേണ്ടതുണ്ടെന്നും കെ പി സി സി അധ്യക്ഷൻ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe