പുതുവർഷത്തിൽ അവഗണിക്കാൻ പാടില്ലാത്ത ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കൂ

news image
Dec 31, 2025, 5:45 am GMT+0000 payyolionline.in

2025 വർഷം അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രമേയുള്ളൂ. പുതുവർഷത്തിൽ ജീവിതത്തിൽ പല പുതിയ മാറ്റങ്ങളും വരുത്താനാഗ്രഹിക്കുന്നവരാകും പലരും. ഇതോടൊപ്പം അടുത്ത വർഷം സാമ്പത്തിക ക്രയവിക്രയങ്ങളുമായി ബന്ധപ്പെട്ട്‌ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന നിരവധി മാറ്റങ്ങളും നടപ്പിലാക്കാൻ പോകുകയാണ്. ഇവയിൽ ചില പ്രധാന മാറ്റങ്ങളെന്തൊക്കെയാണെന്ന് നോക്കാം.

പാൻകാർഡ്‌ ആധാറുമായി ബന്ധിപ്പിക്കുന്നതാണ് പ്രധാനപ്പെട്ട ഒരു കാര്യം. പാൻകാർഡ്‌ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കില്‍ ജനുവരി ഒന്നു മുതൽ പാന്‍ പ്രവര്‍ത്തനരഹിതമാകും. ഇത് നമ്മുടെ ബാങ്കിങ്‌, സാമ്പത്തിക ഇടപാടുകളെ വലിയ രീതിയിൽ ബാധിക്കും.

 

അതേസമയം 2024-25 ലെ വൈകിയ ഐടിആര്‍ ഫയല്‍ ചെയ്യനുള്ള സമയപരിധിയും ബുധനാഴ്ച അവസാനിക്കുകയാണ്. ആദായ നികുതി നിയമ ഭേദഗതി നടപ്പാക്കാനുള്ള ഒരുക്കങ്ങൾക്ക് ജനുവരിയോടെ തുടക്കമാകും.
മാത്രമല്ല എസ്ബിഐ, പിഎന്‍ബി, എച്ച്ഡിഎഫ്സി തുടങ്ങിയ ബാങ്കുകള്‍ വായ്പ, സ്ഥിര നിക്ഷേപ നിരക്കുകള്‍ തുടങ്ങിയവയൊക്കെ പുനഃക്രമീകരിക്കും. ക്രെഡിറ്റ് സ്‌കോറുകള്‍ കൂടുതൽ കർക്കശമായി അപ്ഡേറ്റ് ചെയ്യപ്പെടും.
സാമ്പത്തിക തട്ടിപ്പുകൾ തടയാൻ സൈബർ രംഗത്ത വലിയ മാറ്റങ്ങളാണ് വരുത്തുന്നത്. ഇതിന്റെ ഭാഗമായി യുപിഐ, സിം കാര്‍ഡുകള്‍, മെസേജിങ്‌ ആപ്പ് രജിസ്‌ട്രേഷനുകള്‍ എന്നിവയില്‍ തിരിച്ചറിയൽ പരിശോധനകള്‍ കര്‍ക്കശമാക്കും. അതോടൊപ്പം പുതുവർഷത്തിൽ വാഹനങ്ങളുടെ വിലയിലും വർധനവുണ്ടാകുമെന്നാണ് കരുതുന്നത്. എല്‍പിജി സിലിണ്ടര്‍ വില ബുധനാഴ്‌ച അവലോകനം ചെയ്യും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe