‘പുതുയുഗ യാത്ര’: അഴിയൂരിൽ നിന്ന് 1000 പേർ പങ്കെടുക്കും; ജനകീയ മുന്നണി കൺവെൻഷൻ

news image
Feb 6, 2026, 4:59 pm GMT+0000 payyolionline.in

അഴിയൂർ: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയ്ക്ക് 11 ന് വടകരയിൽ ഒരുക്കുന്ന സ്വീകരണ സമ്മേളനത്തിൽ 1000 പേരെ പങ്കെടുപ്പിക്കാൻ ജനകീയ മുന്നണി അഴിയൂർ പഞ്ചായത്ത് കൺവെൻഷൻ തീരുമാനിച്ചു. യാത്രയുടെ സന്ദേശം താഴെ തട്ടിലേക്ക് എത്തിക്കാൻ വാർഡ് തല പ്രവർത്തക സംഗമം നടത്തും. കൺവെൻഷൻ ഡി സി സി ജനറൽ സെക്രട്ടറി ബാബു ഒഞ്ചിയം ഉദ്ഘാടനം ചെയ്തു.

ജനകീയ മുന്നണി അഴിയൂർ പഞ്ചായത്ത് കൺവെൻഷൻ ഡി സി സി ജനറൽ സെക്രട്ടറി ബാബു ഒഞ്ചിയം ഉദ്ഘാടനം ചെയ്യുന്നു.

കേന്ദ്ര സംസ്ഥാന ബജറ്റുകൾ സാധാരണ ജനങ്ങളെ അവഗണിച്ചതായി അദ്ദേഹം പറഞ്ഞു. വി പി പ്രകാശൻ അധ്യക്ഷത വഹിച്ചു. ടി സി രാമചന്ദ്രൻ , പി ബാബുരാജ് , പ്രദീപ് ചോമ്പാല , വി കെ അനിൽകുമാർ , പി കെ കോയ , സി സുഗതൻ , കെ പി വിജയൻ , എം ഇസ്മായിൽ ,കെ പി രവീന്ദ്രൻ , പാമ്പള്ളി ബാലകൃഷ്ണൻ , ബവിത്ത് തയ്യിൽ , കെ രവീന്ദ്രൻ , രാജേഷ് അഴിയൂർ , വാഴയിൽ രാഘവൻ എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe