പുതിയ മിസൈൽ പരീക്ഷണത്തിന് ഇന്ത്യ; ആൻഡമാൻ വ്യോമമേഖല ശനിയാഴ്ച വരെ അടച്ചിടും

news image
May 23, 2025, 8:53 am GMT+0000 payyolionline.in

ന്യൂഡൽഹി: ഇന്ത്യയുടെ പുതിയ മിസൈൽ പരീക്ഷണത്തിന്‍റെ ഭാഗമായി ആൻഡമാൻ നിക്കോബാർ ദ്വീപ് വ്യോമമേഖല ശനിയാഴ്ച വരെ അടച്ചിടുമെന്ന് അധികൃതർ. മേയ് 23, 24 തിയതികളിൽ മൂന്ന് മണിക്കൂർ വീതമാണ് അടച്ചിടുന്നത്. ഇന്ത്യൻ സമയം രാവിലെ 7 നും 10 നും ആൻഡമാൻ നിക്കോബാർ ദ്വീപുകൾക്ക് മുകളിലൂടെയും ചുറ്റുമുള്ള വ്യോമാതിർത്തി 500 കിലോമീറ്ററുമാണ് പരീക്ഷണ പരിധി.

ഈ സമയത്ത് ആൻഡമാൻ നിക്കോബാർ ദ്വീപ് മേഖലയിലൂടെ മുകളിലൂടെയും വിമാന സർവീസ് നടത്തുന്നതിന് അനുമതിയില്ലെന്ന് ഇന്ത്യൻ അധികൃതർ പുറപ്പെടുവിച്ച നോട്ടീസ് ടു എയർമാനിൽ വ്യക്തമാക്കുന്നു. ഒരു സിവിലിയൻ വിമാനവും നിർദ്ദിഷ്ട വ്യോമാതിർത്തിയ്ക്കപ്പുറമുള്ള ഉയരത്തിൽ ഉപയോഗിക്കാൻ അനുവദിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്. ഈ സമയത്ത് ഒമ്പത് അന്താരാഷ്ട്ര വിമാന റൂട്ടുകൾ അടച്ചിടും.

ആൻഡമാൻ നിക്കോബാർ മേഖലയിൽ ഇന്ത്യ മുമ്പും മിസൈൽ പരീക്ഷണങ്ങൾ നടത്തിയിരുന്നു.

കഴിഞ്ഞ വർഷം ഏപ്രിലിൽ ബാലിസ്റ്റിക് മിസൈൽ, 2025 ജനുവരിയിൽ സാൽവോ മോഡിൽ ബ്രഹ്മോസ് സൂപ്പർസോണിക് മിസൈൽ എന്നിവ ഇവിടെ പരീക്ഷിച്ചിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe