ഇന്ത്യയുടെ ജനപ്രിയ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് സെപ്റ്റംബര്‍ മാസം അവസാനത്തോടെ നടത്തിയ സുപ്രധാന പ്രഖ്യാപനമായിരുന്നു യാത്രാ വാഹനങ്ങള്‍ക്കും വാണിജ്യ വാഹനങ്ങള്‍ക്കുമായി പ്രത്യേകം കമ്പനികള്‍ രൂപീകരിക്കുന്നുവെന്നത്. ഒക്ടോബര്‍ 14-ാം തിയതിയാണ് ടാറ്റ മോട്ടോഴ്‌സ് എന്ന കമ്പനി പിരിഞ്ഞ് രണ്ട് സ്ഥാപനങ്ങളായത്. യാത്രാ വാഹനങ്ങള്‍ക്കായി ഒരുങ്ങിയ കമ്പനി ഒക്ടോബര്‍ 24 മുതല്‍ പുതിയ പേരില്‍ അറിയിപ്പെടുന്നതിനൊപ്പം പുതിയ ലോഗോയും നല്‍കുമെന്നാണ് റിപ്പോര്‍ട്ട്ടാറ്റ മോട്ടോഴ്‌സ് പാസഞ്ചര്‍ വെഹിക്കിള്‍, ടിഎംഎല്‍ കൊമേഷ്യല്‍ വെഹിക്കിള്‍ എന്നിങ്ങനെ രണ്ട് കമ്പനിയായി പിരിഞ്ഞെങ്കിലും സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ഇപ്പോഴും ടാറ്റ മോട്ടോഴ്‌സ് എന്ന മാത്രമാണ് യാത്ര വാഹന വിഭാഗം ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതുകൊണ്ടാണ് ഒക്ടോബര്‍ 24-ാം തീയതി മുതല്‍ യാത്ര വാഹന വിഭാഗത്തെ ടാറ്റ മോട്ടോഴ്‌സ് പാസഞ്ചര്‍ വെഹിക്കിള്‍ എന്ന് അറിയിപ്പെടുമെന്ന് കമ്പനി അറിയിച്ചിരിക്കുന്നത്. പുതിയ പേരിനൊപ്പം പുതിയ ലോഗോയും 24-ന് പുറത്തിറക്കുംകമ്പനിയുടെ വാണിജ്യ വാഹന വിഭാഗവും അതുമായി ബന്ധപ്പെട്ട എല്ലാ നിക്ഷേപങ്ങളും ഒരു പ്രത്യേക സ്ഥാപനത്തിന് കീഴില്‍ കൊണ്ടുവരുമെന്നാണ് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചിരുന്നത്. അതുപോലെ തന്നെ യാത്ര വാഹന വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിലും വിവിധ വിഭാഗങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ലഭിക്കുന്നതിനും പാസഞ്ചര്‍ വെഹിക്കിള്‍ ബിസിനസും അതിന്റെ ആസ്തികളും മറ്റൊരു പ്രത്യേക കമ്പനിക്ക് കീഴില്‍ കൊണ്ടുവരുമെന്നുമാണ് അറിയിച്ചിരുന്നത്. ടാറ്റ മോട്ടോഴ്‌സ് പാസഞ്ചര്‍ വെഹിക്കിള്‍ ബിസിനസിന്റെ മേല്‍നോട്ടത്തില്‍ കാറുകള്‍, എസ്‌യുവികള്‍, ഇലക്ട്രിക് കാറുകള്‍, ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ എന്നീ കമ്പനികളുടെ പ്രവര്‍ത്തനമാണ് നടക്കുക. വാണിജ്യ വാഹനങ്ങള്‍ക്കായി ഒരുക്കിയിട്ടുള്ള കമ്പനിയുടെ കീഴിലായിരിക്കും ട്രക്കുകള്‍, ബസുകള്‍, പിക്ക്അപ്പുകള്‍ തുടങ്ങിയ വാഹനങ്ങളുടെ വില്‍പ്പന നടക്കുക. ഇന്ത്യയിലെ വാഹന വ്യവസായ മേഖലയില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുന്ന നടപടിയായാണ് ഈ നീക്കത്തെ ടാറ്റ വിശേഷിപ്പിക്കുന്നത്.