കൊയിലാണ്ടി : കന്നൂര് ഗവ: യു. പി. സ്കൂളിൽ എസ്. എസ്. കെ. അനുവദിച്ച ക്ലാസ് മുറികളുടെ പ്രവൃത്തി ഉദ്ഘാടനം എസ്. എസ്. കെ. ജില്ല പ്രോജക്ട് ഓഫീസർ ഡോ. എ. കെ. അബ്ദുൽ ഹക്കീം. നിർവഹിച്ചു. ക്ലാസ്റൂം നിർമ്മാണ കമ്മിറ്റി ചെയർമാൻ ഗീത പുളിയാറയിൽ അധ്യക്ഷം വഹിച്ചു.
ബ്ലോക്ക് പ്രോഗ്രാം കോർഡിനേറ്റർ എൻ. മധുസൂദനൻ മുഖ്യ പ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റർ പി. കെ. അരവിന്ദൻ, പി ടി എ പ്രസിഡന്റ് സന്തോഷ് പുതുക്കൂടി, കെ. സജീവൻ, കെ. സി. ഇബ്രാഹിം, ടി. കെ. ബാലകൃഷ്ണൻ, കെ. രതീന, എൻ. ഷിബിന, കെ. കെ. വിപിൻ എന്നിവർ സംസാരിച്ചു.