‘പീച്ചിഡാം തുറന്നത് റൂൾസ് കർവ് നിയമം പാലിക്കാതെ’; അന്വേഷണം ആവശ്യപ്പെട്ട് പഞ്ചായത്തംഗം പരാതി നൽകി

news image
Aug 1, 2024, 3:04 pm GMT+0000 payyolionline.in

തൃശൂർ: റൂൾ കർവ് നിയമം പാലിക്കാതെ പീച്ചിഡാം തുറന്നുവെന്ന ആരോപണവുമായി പഞ്ചായത്ത് അം​ഗം. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട്  ജലസേചന മന്ത്രിക്കും ചീഫ് സെക്രട്ടറിക്കും പരാതി നൽകി. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വിലങ്ങന്നൂർ വാർഡ് മെമ്പർ ഷൈജു കുരിയനാണ് പരാതി നൽകിയത്. പീച്ചി ഡാം തുറന്ന് അനിയന്ത്രിതമായ തോതിൽ ജലം പുറത്തേക്ക് ഒഴുക്കിയത് വഴി സംഭവിച്ച നാശനഷ്ടങ്ങൾ മനുഷ്യ നിർമ്മിത ദുരന്തത്തിന്റെ പട്ടികയിലാണ് ഉൾപ്പെടുത്തേണ്ടതെന്നും പ്രകൃതിക്ഷോഭമായി കണക്കാക്കാൻ ആകില്ലെന്നും പരാതിയിൽ പറയുന്നു.

ഡാം സുരക്ഷയുമായി ബന്ധപ്പെട്ട് കർശനമായും പാലിക്കണമെന്ന് ഓറഞ്ച് ബുക്ക് അനുശാസിക്കുന്ന റൂൾ കർവ് നിയമം അനുസരിച്ച് ഉള്ള ജലനിരപ്പിനേക്കാൾ 1.71 മീറ്റർ ജലം ഡാമിൽ അധികം ജൂലൈ 26ന് ഉണ്ടായിരുന്നു. പീച്ചി റിസർവോയറിന്റെ വൃഷ്ടി പ്രദേശങ്ങളിൽ ഉൾപ്പെടെ ജില്ലയിൽ ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ട് എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് നിലനിൽക്കെ അധിക ജലം ഷട്ടറുകൾ വഴി പുഴയിലേക്ക് നിയന്ത്രിതമായ തോതിൽ ഒഴുക്കി കളയേണ്ടതിന് പകരം സ്ലൂയിസ് വാൽവ് വഴി .5 ഘന മില്ലിമീറ്റർ ജലം പുറത്തേക്ക് വിട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാനുള്ള ശ്രമമാണ് ബന്ധപ്പെട്ട അധികാരികൾ നടത്തിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe