പി. ജയരാജൻ വധശ്രമക്കേസ്; രണ്ടാംപ്രതി ഒഴികെയുള്ളവരെ ഹൈകോടതി വെറുതെ വിട്ടു

news image
Feb 29, 2024, 10:28 am GMT+0000 payyolionline.in

കൊച്ചി: സി.പി.എം നേതാവ് പി. ജയരാജനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടാം പ്രതി മാത്രമാണ് കുറ്റക്കാരനെന്ന് ഹൈകോടതി. കേസിൽ അഞ്ചുപേരെ വെറുതെവിട്ടു. മൂന്നുപേരെ വെറുതെവിട്ട വിചാരണ കോടതി നടപടിയും കോടതി ശരിവെച്ചു.

പ്രതികൾക്കെതിരെ മതിയായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. രണ്ടാംപ്രതി ചിരിക്കണ്ടോത്ത് പ്രശാന്തിനെയാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ജനുവരി 11ന് ജസ്റ്റിസ് സോമരാജൻ പ്രസ്താവിച്ച വിധിയുടെ പകർപ്പ് ഇപ്പോഴാണ് പുറത്തുവന്നത്.

നേരത്തെ, ആർ.എസ്.എസ് ജില്ല കാര്യവാഹക് കണിച്ചേരി അജി ഉൾപ്പെടെ ആറുപേരെ വിചാരണ കോടതി 10 വർഷം തടവിനു ശിക്ഷിച്ചിരുന്നു. മൂന്നുപേരെ വെറുതെ വിടുകയും ചെയ്തു. പ്രശാന്തിനെതിരെ വിചാരണകോടതി ചുമത്തിയ ചില കുറ്റങ്ങളിൽനിന്ന് ഒഴിവാക്കി. 1999 ആഗസ്റ്റ് 25ന് ജയരാജനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe