പയ്യോളി: പി എസ് സി പരീക്ഷകൾ രാവിലെ ഏഴുമണിക്ക് നടത്താൻ ഉള്ള തീരുമാനം പുനപരിശോധിക്കണമെന്ന് എൻ.സി.പി. പയ്യോളി മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു.
നിലവിൽ ഏഴേകാലിന് ആരംഭിക്കുന്ന പരീക്ഷക്ക് പോലും വളരെ പ്രയാസപ്പെട്ടാണ് ഉദ്യോഗാർഥികൾ പരിക്ഷ കേന്ദ്രങ്ങളിൽ എത്തിച്ചേരുന്നതെന്നും സമയമാറ്റം വീണ്ടും ഉദ്യോഗാർഥികളെ വളരെയേറെ ദുരിതത്തിലാക്കുമെന്നും കൺവെൻഷൻ അഭിപ്രായപ്പെട്ടു.
കോട്ടക്കൽ എൽ.പി.സ്കൂൾ ഹാളിൽ നടന്ന കൺവെൻഷൻ എൻ.സി.പി. സംസ്ഥാന സെക്രട്ടറി സി സത്യചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എസ്.വി. റഹ്മത്തുള്ള അധ്യക്ഷത വഹിച്ച ചടങ്ങിൽ കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി പ്രസിഡൻ്റ് സി. രമേശൻ, കെ.കെ. ശ്രീഷു മാസ്റ്റർ, പി.വി. വിജയൻ, പി.വി. അശോകൻ, പി.വി.സജിത്ത്, മൂഴിക്കൽ ചന്ദ്രൻ, ടി.കെ. കുമാരൻ, കയ്യിൽ രാജൻ, കെ.പി. പ്രകാശൻ, പി.എം. ഖാലിദ്, വി.കെ.രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.