പി.എഫ്.ഐ ബന്ധം ആരോപിച്ച് വെർച്ച്വൽ അറസ്റ്റ് ; പയ്യോളി സ്വദേശിയായ വയോധികന് നഷ്ടമായത് ഒന്നരക്കോടി

news image
Nov 18, 2025, 11:25 am GMT+0000 payyolionline.in

പയ്യോളി:  വിർച്വൽ അറസ്റ്റിലൂടെ വയോധികനിൽ നിന്നും ഒരു കോടി 51 ലക്ഷം തട്ടിയെടുത്തതായി പരാതി. പയ്യോളി സ്വദേശിയായ വയോധികനിൽ നിന്നും ഇഡി ഉദ്യോ​ഗസ്ഥർ ചമഞ്ഞാണ് തട്ടിപ്പുകാർ പണം കൈക്കലാക്കിയത് .

വയോധികന് നിരോധിത സംഘടനയായ പിഎഫ്ഐയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിപ്പ്.

ഇഡി ഉദ്യോ​ഗസ്ഥനാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പുകാരൻ വയോധികനെ സമീപിച്ചത്. വയോധികന് പിഎഫ്ഐ ബന്ധമുണ്ടെന്ന് മനസിലായെന്നും, ബാങ്ക് ഐഡി പ്രൂഫ് അയച്ച് നൽകണമെന്നും തട്ടിപ്പുകാർ അവശ്യപ്പെട്ടു.

തുടർന്ന് അക്കൗണ്ടിലുള്ള പണം കണക്കിൽപ്പെട്ടതാണെന്ന് തെളിയിക്കാൻ മുഴുവൻ തുകയും അയച്ച് നൽകണമെന്നുംആവശ്യപ്പെട്ടു.പണം അയച്ചതിന് ശേഷം പ്രതികരണമില്ലാതായതോടെയാണ് തട്ടിപ്പാണെന്ന് വയോധികൻ

തിരിച്ചറിയുന്നത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. സംബർ ക്രൈം വിഭാ​ഗം നിലവിൽ കേസ് അന്വേഷിച്ച് വരികയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe