പി.എം.ശ്രീ: ധൃതി കാണിച്ചത് ആശങ്കാജനകം; എം.ജി.എം.

news image
Oct 26, 2025, 2:36 pm GMT+0000 payyolionline.in

കൊയിലാണ്ടി: വികലമാക്കരുത് വിവാഹ വിശുദ്ധി എന്ന പ്രമേയത്തിൽ എം.ജി.എം. നടത്തിയ കാമ്പയിൻ്റെ കോഴിക്കോട് നോർത്ത് ജില്ലാ സമാപന സമ്മേളനം കൊയിലാണ്ടി നഗരസഭാ ടൗൺ ഹാളിൽ സംസ്ഥാന ജന.സെക്രട്ടറിയും കണ്ണൂർ കോർപ്പറേഷൻ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപെഴ്സണുമായ ഷമീമ ഇസ്ലാഹിയ്യ ഉദ്ഘാടനം ചെയ്തു.സ്കൂൾ വേനലവധിയും സമയമാറ്റവും പോലുള്ള കാര്യങ്ങളിൽ ജനകീയ ചർച്ചയ്ക്കും പൊതു അഭിപ്രായ സ്വരൂപണത്തിനും അവസരം നൽകിയവരും വർഷങ്ങൾക്കു മുമ്പ് തന്നെ പി.എം ശ്രീയുടെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്കെതിരെ സമൂഹത്തെ ബോധവൽക്കരണം നടത്തിയവും തന്നെ ഫണ്ട് ലഭ്യമാക്കാൻ എന്ന വ്യാജേന പി.എം.ശ്രീയെ വളരെ ലാഘവത്തോടെ കാണുകയും മന്ത്രിസഭയിൽ പോലും ചർച്ച ചെയ്യാതെ സർവ്വരെയും വിഡഢികളാക്കി സ്വകാര്യമായി ഒപ്പിടുകയും ചെയ്തത് സംശയാസ്പദവും ആശങ്കാജനകവുമാണെന്നും രാജ്യത്തിൻ്റെ യഥാർത്ഥ ചരിത്രം പഠിക്കാൻ വരും തലമുറയ്ക്കും അവസരമേകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഹിജാബ് വിഷയത്തിൽ ഭരണഘടന നൽകുന്ന അവകാശങ്ങൾ അനുവദിച്ച് വർഗ്ഗീയത പടർത്താനുള്ള തല്പര കക്ഷികളുടെ ശ്രമങ്ങളെ പരാജയപ്പെടുത്തുകയും കേരളത്തിലെ മത സൗഹാർദ്ദവും സഹിഷ്ണുതയും സംരക്ഷിക്കാൻ എല്ലാവരും രംഗത്ത് വരണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.വർത്തമാനകാലത്ത് വിവാഹ രംഗത്തെ ആഭാസങ്ങളും അനാചാരങ്ങളും വിഭാടനം ചെയ്യാൻ മത, സാമൂഹ്യ മേഖലയിലെ നേതൃത്വത്തോടൊപ്പം യുവ സംഘടനകളും രംഗത്തു വരണമെന്നും സംഗമം ആവശ്യപ്പെട്ടു.പ്രമേയ സമ്മേളനം കെ.എൻ.എം സംസ്ഥാന സമിതിയംഗം വി.പി.അബ്ദുസ്സലാം മാസ്റ്ററും ആദർശ സമ്മേളനം കെ.എൻ.എം. ജില്ലാ സെക്രട്ടറി എൻ.കെ.എം.സകരിയ്യയും സമാപന സമ്മേളനം കെ.എൻ.എം.ജില്ലാ പ്രസിഡണ്ട് സി.കെ.പോക്കർ മാസ്റ്ററും ഉദ്ഘാടനം ചെയ്തു.

ഡോ.ഫർഹ നൗഷാദ്, അബ്ദുൽ ജലീൽ മാമാങ്കര, ഡോ:കെ.എ.അബ്ദുൽ ഹസീബ് മദനി, സഅദുദ്ദീൻ സ്വലാഹി എന്നിവർ വിഷയാവതരണം നടത്തി. വിവിധ സെഷനുകളിൽ കെ. മറിയം ടീച്ചർ, നൗഷാദ് കരുവണ്ണൂർ, പി.കെ.റഹ്മത്ത് ടീച്ചർ, ടി.വി.അബ്ദുൽ ഖാദർ, കെ.എം.എ.അസീസ്, ഫാറൂഖ് അഹമദ്, ഷംല വടകര, ഹുദ ബാലുശ്ശേരി, ത്വാഹിറചീക്കോന്ന്, അസ്മ ബാലുശ്ശേരി, ലൈല നാദാപുരം, പി.കെ.റസീല ടീച്ചർ, ശബ്നതുറയൂർ, ഹഫ്സീന തിക്കോടി,സലീമ ടീച്ചർ.കെ.പി, ഖദീജ കൊയിലാണ്ടി, ടി.പി.മൊയ്തു വടകര, വി.അബ്ദുറഹ്മാൻ, അലി കിനാലൂർ,ഷമീർ വാകയാട്, ഹൗസറ കൊയിലാണ്ടി സംസാരിച്ചു.

 

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe