സ്വർണ വില ഇന്നും റെക്കോർഡ് കുതിപ്പിൽ. സാമ്പത്തിക വർഷത്തിൻ്റെ അവസാനം എത്തുമ്പോഴും സ്വർണത്തിന് വില കുതിക്കുന്നു. ഇത് സാധാരണക്കാർക്ക് വലിയ തിരിച്ചടിയാവുന്നു. ഇനിയെങ്ങോട്ടാണ് സ്വർണത്തിൻ്റെ ഈ പോക്ക്? ആർക്കാണ് ഇത്രയും വില മുടക്കി സ്വർണം വാങ്ങാൻ സാധിക്കുന്നത്? ഇന്ന് പവന് 160 രൂപയാണ് കുതിച്ചത്. ഇന്നത്തെ വിലക്കയറ്റം ഒരു വലിയ സൂചനയാണ്. അടുത്ത വ്യാപാര ദിവസവും വില കുതിച്ചാൽ വില 67,000ലേക്ക് കയറും. രാജ്യാന്തര വിലയിലെ ചുവടു വെയ്പ്പാണ് ഇന്ത്യയിലും സ്വർണ വിലക്ക് കരുത്താവുന്നത്.

തുടർച്ചയായ നാലാമത്തെ ദിവസമാണ് സ്വർണ വില കുതിക്കുന്നത്. 4 ദിവസം കൊണ്ട് പവന് 1400 രൂപയാണ് കുതിച്ചത്. ഗ്രാമിന് 175 രൂപയും. എന്നാൽ 2025ൽ ഇതുവരെ പവന് 10,000 രൂപയും ഗ്രാമിന് 1,250 രൂപയുമാണ് വർദ്ധിച്ചത്.
ഇന്നത്തെ സ്വർണ വില ഇന്ന് ഒരു ഗ്രാമിന് 20 രൂപ വർദ്ധിച്ച് 8360 രൂപയായി. പവന് 160 രൂപ വർദ്ധിച്ച് 66,880 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 83,600 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 9120 രൂപയും പവന് 72,960 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 6840 രൂപയും പവന് 53,720 രൂപയുമാണ്. രാജ്യാന്തര സ്പോട്ട് സ്വർണ വില ഔൺസിന് ഇന്ന് 3,085.57 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഇന്ന് നേരിയ വിലക്കയറ്റമാണുള്ളതെങ്കിലും ആഭ്യന്തര വിപണിയിൽ ശക്തമായ കയറ്റത്തിനു കാരണമായി. സ്വർണ വില കുതിക്കാൻ നിരവധി കാരണങ്ങളുണ്ടെങ്കിലും ഡൊണാൾഡ് ട്രംപിൻ്റെ താരിഫ് നയങ്ങളാണ് പ്രധാന കാരണം.