കോഴിക്കോട്: പൊലീസ് കസ്റ്റഡിയിലെടുത്ത വാഹനം തിരിച്ചെടുക്കാൻ പൊലീസ് സ്റ്റേഷനിലെത്തിയയാൾ എം.ഡി.എം.എയുമായി പിടിയിൽ. നല്ലളം ചോപ്പൻകണ്ടി സ്വദേശി അലൻദേവ് (22) ആണ് പിടിയിലായത്. 1.6 ഗ്രാം രാസലഹരിയാണ് പിടിച്ചെടുത്തത്.
ചൊവ്വാഴ്ച രാത്രി വാഹനപരിശോധനക്കിടെ നല്ലളം പൊലീസ് പിടിച്ചെടുത്ത വാഹനം തിരിച്ചെടുക്കാനാണ് അലൻദേവ് ബുധനാഴ്ച പൊലീസ് സ്റ്റേഷനിലെത്തിയത്. സംശയം തോന്നി നല്ലളം ഇൻസ്പെക്ടർ സുമിത്ത് കുമാറും സംഘവും നടത്തിയ പരിശോധനയിലാണ് അലൻദേവ് കുടുങ്ങിയത്.