പി.എസ്.സി: വിവിധ തസ്തികകളിലേക്ക് അഭിമുഖം

news image
Jun 16, 2025, 3:39 pm GMT+0000 payyolionline.in

തിരുവനന്തപുരം: പബ്ലിക് സർവീസ് കമീഷൻ വിവിധ തസ്തികകളിലേക്ക് അഭിമുഖം നടത്തുന്നു. കാസർകോട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ യുപി സ്കൂൾ ടീച്ചർ (മലയാളം മാധ്യമം – കാറ്റഗറി നമ്പർ 707/2023) തസ്തികയിലേക്കുള്ള ആദ്യഘട്ട അഭിമുഖം ജൂൺ 18, 19, 20 തിയതികളിൽ പിഎസ്‍സി കാസർകോട് ജില്ലാ ഓഫീസിൽ വച്ച് നടത്തും. കൂടുതൽ വിവരങ്ങൾ ഉദ്യോഗാർഥികളുടെ പ്രൊഫൈലിൽ ലഭിക്കും.

 

തിരുവനന്തപുരം ജില്ലയിൽ സൈനികക്ഷേമ വകുപ്പിൽ വെൽഫയർ ഓർഗനൈസർ (വിമുക്തഭടൻമാർ മാത്രം, കാറ്റഗറി നമ്പർ 706/2023) തസ്തികയിലേക്ക് ജൂൺ 26 ന് പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്.

 

ഹാർബർ എഞ്ചിനിയറിങ് വകുപ്പിൽ അസിസ്റ്റന്റ് എഞ്ചിനിയർ (ഇലക്ട്രിക്കൽ , കാറ്റഗറി നമ്പർ 123/2023) തസ്തികയുടെ ആദ്യഘട്ട അഭിമുഖം ജൂൺ 27 ന് പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് നടത്തും. ഉദ്യോഗാർഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്.

ഒഎംആർ പരീക്ഷ

കേരള സ്റ്റേറ്റ് കോ – ഓപ്പറേറ്റീവ് അഗ്രികൾച്ചറൽ ആൻഡ് റൂറൽ ഡെവലപ്മെന്റ് ബാങ്ക് ലിമിറ്റഡിൽ പ്യൂൺ/റൂം അറ്റൻഡന്റ്/നൈറ്റ് വാച്ച്മാൻ (പാർട്ട് 1, 2) (ജനറൽ, സൊസൈറ്റി കാറ്റഗറി- കാറ്റഗറി നമ്പർ 696/2023, 697/2023) തസ്തികയിലേക്ക് ജൂൺ 25 ന് രാവിലെ 07.15 മുതൽ 09.15 വരെ ഒഎംആർ പരീക്ഷ നടത്തും.

 

അർഹതാപട്ടിക

കേരള വാട്ടർ അതോറിറ്റിയിൽ ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസർ (എൻസിഎ) (എൽസി/എഐ, ഒബിസി, മുസ്ലീം, പട്ടികജാതി, ഈഴവ/തിയ്യ/ബില്ലവ, വിശ്വകർമ്മ) (കാറ്റഗറി നമ്പർ 344- 346/2024, 780-783/2024) എന്നീ തസ്തികയിലേക്ക് മുഖ്യപരീക്ഷയ്ക്കുള്ള അർഹതാപട്ടിക പ്രസിദ്ധീകരിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe