ന്യൂഡൽഹി: പാർലമെന്റ് മന്ദിരത്തിൽ ഉണ്ടായ ഗുരുതര സുരക്ഷാ വീഴ്ചയിൽ പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം. പ്രതിപക്ഷബഹളത്തെ തുടർന്ന് ലോക്സഭ രണ്ടുമണിവരെയും രാജ്യസഭ 12 മണിവരെയും നിർത്തിവെച്ചു. സംഭവത്തിൽ ആഭ്യന്തരമന്ത്രി സഭയിൽ പ്രസ്താവന നടത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാൽ ആവശ്യം തള്ളിയ സ്പീക്കർ സുരക്ഷയുടെ ഉത്തരവാദിത്തം ലോക്സഭാ സെക്രട്ടേറിയറ്റിനെന്ന് പറഞ്ഞു. സുരക്ഷാവീഴ്ചയിൽ ഏഴ് ജീവനക്കാരെ ലോക്‌സഭാ സെക്രട്ടേറിയറ്റ് സസ്പെൻഡ് ചെയ്തു.
ലോക്‌സഭയിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവര്‍ക്കെതിരെ യുഎപിഎ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി. ഇവരെ വിവിധ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്തു വരികയാണ്. അറസ്റ്റിലായവരെ ഇന്നു തന്നെ കോടതിയില്‍ ഹാജരാക്കും.