പാസഞ്ചർ ട്രെയിൻ നിരക്ക്‌ പുനഃസ്ഥാപിച്ചു

news image
Feb 28, 2024, 4:59 am GMT+0000 payyolionline.in
തിരുവനന്തപുരം: കേരളത്തിലെ അൺറിസർവ്‌ഡ്‌ സ്‌പെഷ്യൽ ട്രെയിനുകളിൽ കുറഞ്ഞ നിരക്ക്‌ ചൊവ്വാഴ്‌ചമുതൽ 10 രൂപയായി പുനഃസ്ഥാപിച്ചു. കോവിഡ്‌ ലോക്‌ഡൗണിന്‌ മുമ്പുവരെ ഈ നിരക്കായിരുന്നു. പിന്നീടത്‌ 30 രൂപയാക്കി. അതേസമയം മുതിർന്ന പൗരന്മാർക്കുള്ള യാത്രാസൗജന്യം പുനഃസ്ഥാപിക്കാൻ തയ്യാറായിട്ടില്ല.

പാസഞ്ചറിന്റെ സ്റ്റോപ്പും എക്‌സ്‌പ്രസ്‌ നിരക്കും ഏർപ്പെടുത്തിയതിനെതിരെയുള്ള പ്രതിഷേധം പല നിലയ്ക്ക്‌ തുടരുന്നതിനിടെയാണ്‌ പൊതുതെരഞ്ഞെടുപ്പ്‌ മുന്നിൽ കണ്ട്‌ പഴയ നിരക്ക്‌ പുനഃസ്ഥാപിച്ചത്‌. 10 രൂപ ടിക്കറ്റിന്‌ 45 കിലോമീറ്റർവരെ യാത്ര ചെയ്യാം. അടുത്ത 25 കിലോമീറ്ററിന്‌ അഞ്ചുരൂപ വർധിക്കും. 200 കിലോമീറ്റർ കൂടുതൽ ദൂരം സർവീസ്‌ നടത്തുന്ന കേരളത്തിലെ 11 പാസഞ്ചർ ട്രെയിനുകളും എക്‌സ്‌പ്രസായാണ്‌ ഓടുന്നത്‌.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe