പാലയാട് കെ.എസ്.എസ്.പി.യു കുടുംബ സംഗമം

news image
Nov 13, 2025, 3:51 am GMT+0000 payyolionline.in

വടകര: കെ.എസ് എസ് പി.യു പാലയാട് യൂണിറ്റ് കുടുംബ സംഗമം നടത്തി.
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കെ.എസ് എസ് പി.യു പാലയാട് യൂണിറ്റ് കുടുംബ സംഗമം സംസ്ഥാന അധ്യാപക അവാർഡ് ജേതാവും കെ.എസ് എസ് പി.യു ബ്ലോക്ക്‌ വൈസ് പ്രസിഡണ്ടുമായ പി. പി. കുട്ടികൃഷ്ണൻമാസ്റ്റർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ്‌ ടി. കെ. ബാലകൃഷ്ണന്റെ അധ്യക്ഷത വഹിച്ചു.

കെ.എസ് എസ് പി.യു പാലയാട് യൂണിറ്റ് കുടുംബ സംഗമം തോടന്നൂർ ബ്ലോക്ക് പെൻഷൻഭവനിൽ സംസ്ഥാന അധ്യാപക അവാർഡ് ജേതാവും ബ്ലോക്ക്‌വൈസ്പ്രസിഡണ്ടുമായ പി. പി. കുട്ടികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു


കെ.എസ് എസ് പി.യു തോടന്നൂർ ബ്ലോക്ക് കമ്മിറ്റി നടത്തിയ വയലാർ ക്വിസ് മത്സരത്തിലും വയലാർ ഗാനാലാപനത്തിലും ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ കെ.എസ് എസ് പി.യു പാലയാട് യൂണിറ്റ് അംഗങ്ങൾക്കുള്ള മൊമെന്റോ പി. പി. കുട്ടികൃഷ്ണൻ മാസ്റ്റർ നൽകി.
ആശംസകൾ അർപ്പിച്ചുകൊണ്ട് പി. എം. കുമാരൻ മാസ്റ്റർ, കെ. ബാലക്കുറുപ്പ്, എം. ചെക്കായി, ഇ. നാരായണൻ മാസ്റ്റർ, കെ. ടി. നാണു, കെ. കെ. കാർത്യായനി ടീച്ചർ എന്നിവർ സംസാരിച്ചു. വി. പി. രവീന്ദ്രൻ സ്വാഗതവും നാണു തറമ്മൽ നന്ദിയും പറഞ്ഞു. പെൻഷൻകാരുടെയും കുടുംബാംഗങ്ങളുടെയും കലാപരിപാടികൾ കുടുംബസംഗമത്തെ കൂടുതൽ ആസ്വാദ്യകരമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe