റെയിൽവേ ട്രാക്കിലൂടെയുള്ള അശ്രദ്ധ യാത്രയാണ് അപകടങ്ങൾക്ക് പ്രധാന കാരണം. 2021-ൽ 171 മരണങ്ങൾ ഇത്തരത്തിൽ സംഭവിച്ചതാണ്. 2022-ൽ ഇത് 245 ഉം 2023-ൽ 268 ഉം ആയി. ആത്മഹത്യക്ക് റെയിൽപ്പാളങ്ങൾ തെരഞ്ഞെടുക്കുന്ന പ്രവണതയും വർധിക്കുന്നു. 2021-ൽ 44-പേർ ആത്മഹത്യ ചെയ്തത് 2022-ൽ 63-ഉം 2023-ൽ 67-ഉം ആയി. കന്നുകാലികൾ റെയിൽവേ ട്രാക്കുകളിൽ അലക്ഷ്യമായി മേയാനെത്തുന്നതും അപകടങ്ങൾക്ക് കാരണമാകുന്നു. കന്നുകാലികൾ ട്രാക്കിൽ കടന്നതിന്റെ ഭാഗമായി പാസഞ്ചർ ട്രെയിൻ പാളം തെറ്റിയിരുന്നു.
പുതുവത്സര ദിനത്തിൽ വെള്ളയിൽ റെയിൽവേ ട്രാക്കിൽ ബൈക്കുമായി പാളം മുറിച്ചുകടക്കുന്നതിനിടെ യുവാവ് ട്രെയിനിടിച്ച് മരിച്ചിരുന്നു. തുടർന്ന് ഈ ഭാഗങ്ങളിലെ റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള വഴികളെല്ലാം റെയിൽവേ ഇരുമ്പ് ഷീറ്റുകൾ ഉപയോഗിച്ച് മറച്ചു. ഇതിനെതിരെ ജനകീയ പ്രതിഷേധം ശക്തമാണ്.