പയ്യോളി: പൊതുജനങ്ങൾക്ക് ഇരുട്ടടിയാകുന്ന കേന്ദ്രസർക്കാറിന്റെ അന്യായമായ പാചക വാതക ഇന്ധന വില വർദ്ധനവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സിപിഎം പയ്യോളി ഏരിയകമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യോളി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.

പാചക വാതക ഇന്ധന വില വർദ്ധനവിനെതിരെ സിപിഎം നേതൃത്വത്തിൽ പയ്യോളിയിൽ നടത്തിയ പ്രതിഷേധ പ്രകടനം
ഏരിയ സെക്രട്ടറി എം.പി ഷിബു, ടി.അരവിന്ദാക്ഷൻ, പി.വി മനോജൻ , എൻ.ടി അബ്ദുറഹിമാൻ, പി.എം വേണുഗോപാലൻ എന്നിവർ നേതൃത്വം നൽകി.