പയ്യോളി: പാചക വാതക പെട്രോൾ വില വർദ്ധനവിനെതിരെ കെ എസ് കെ ടി യു വനിതാ സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യോളി ബീച്ച് റോഡിൽ അടുപ്പ് കൂട്ടി പ്രതിഷേധം സംഘടിപ്പിച്ചു. ഏരിയ കമ്മിറ്റി അംഗം എം പി അഖില ഉദ്ഘാടനം ചെയ്തു. വി വി അനിത അധ്യക്ഷയായി. പി കെ ഷീജ, സി പുഷ്പലത, കെ ടി ഷൈജ എന്നിവർ സംസാരിച്ചു. എൻ കെ റീത്ത സ്വാഗതവും പി കെ വിനീത നന്ദിയും പറഞ്ഞു.


