തിക്കോടി: പാചകവാതകവില വർദ്ധനവിൽ പ്രതിഷേധിച്ച് ആർ ജെ ഡി തിക്കോടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. ആർ ജെ ഡി കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു.
എം. കെ പ്രേമൻ അധ്യക്ഷനായി. പ്രജീഷ് നല്ലോളി, കെ. കെ ശ്രീധരൻ, കെ. രവീന്ദ്രൻ എന്നിവർ സംസാരിച്ചു. ടി, എൻ. രാജീവൻ, പി പ്രഭാകരൻ, കെ. സി മനോജൻ, കെ. സുരേന്ദ്രൻ, പി. വി ഷെബീർ, ആവിക്കൽ ഷാജി, അശോകൻ ആശ, എം. കെ രാജൻ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി