പാക്കിസ്ഥാനെതിരായ സംഘര്‍ഷത്തില്‍ ഇന്ത്യ ഉപയോഗിച്ച ബ്രഹ്മോസ് മിസൈലിനായി കൂടുതല്‍ രാജ്യങ്ങള്‍ താല്‍പര്യം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ട്. ഇന്തോനേഷ്യ, വിയറ്റ്നാം, മലേഷ്യ, ബ്രസീല്‍, ഈജിപ്ത് എന്നിങ്ങനെ 17 രാജ്യങ്ങളാണ് ആവശ്യക്കാരായി മുന്നിലുള്ളത്. നിലവില്‍ ഫിലിപ്പൈന്‍സാണ് ബ്രഹ്മോസ് വാങ്ങാന്‍ ഇന്ത്യയുമായി കരാറിലുള്ളത്.
2022-ൽ ബ്രഹ്മോസ് എയ്‌റോസ്‌പേസുമായി 375 മില്യൺ ഡോളറിന്റെ കരാറിലാണ് ഇന്ത്യോനേഷ്യ എത്തിയത്. ആദ്യ ബാച്ച് മിസൈലുകള്‍ 2024 ഏപ്രിലിലും രണ്ടാം ബാച്ച് ഈ വര്‍ഷം ഏപ്രിലിലും ഇന്തോനേഷ്യയിലെത്തിയിരുന്നു.
ബ്രഹ്മോസ് മിസൈലുകള്‍ക്കായി 3800 കോടി രൂപയുടെ (450 മില്യൺ ഡോളർ) കരാറിനുള്ള ചര്‍ച്ചകളാണ് ഇന്തോനേഷ്യയുമായി നടക്കുന്നത്. സൈന്യത്തിനും നേവിക്കും ഉപയോഗിക്കാനുള്ള ബ്രഹ്മോസ് മിസൈലുകളാണ് വിയറ്റ്നാം ഇന്ത്യയില്‍ നിന്നും വാങ്ങാനൊരുങ്ങുന്നത്. 700 മില്യണ്‍ ഡോളറിന്‍റെ ഇടപാടാണ് പ്രതീക്ഷിക്കുന്നതെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു.